ബിന്‍ ലാദന്റെ ജാമാതാവ് പിടിയില്‍

ലാദന്റെ ജാമാതാവും അല്‍ക്വയ്ദയുടെ വക്താവുമായിരുന്ന സുലെയ്മാന് അബു ഗെയ്ത്തിനെയാണ് ജോര്‍ദ്ദാനിലെ അധികൃതരും എഫ്ബിഐയും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ അറസ്റ്റുചെയ്തത്.
2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കില്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷം അല്ക്വയ്ദയുടേതായി പുറത്തുവന്ന വീഡിയോകളിലെല്ലാം വക്താവായിരുന്നത് സുലെയ്മാന് ആയിരുന്നു.
തുര്‍ക്കിയില്‍ വച്ചാണ് ഇയാള്‍ ആദ്യമായി പിടിയിലായത്. തുര്‍ക്കി സര്‍ക്കാര്‍ ഇയാളെ ജോര്‍ദ്ദാനിലേയ്ക്ക് നാടുകടത്തുകയായിരുന്നു. സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ലാദനൊപ്പം സുലെയ്മാന്റെ സജീവസാന്നിധ്യമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുമെന്നാണ് സൂചന.
ഇയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയോ എന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. അമേരിക്കയില്‍ എത്തിച്ചശേഷം അവിടുത്തെ കോടതിയിലാകും വിചാരണം മറ്റും നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
ലാദനൊപ്പം 13 വര്‍ഷത്തോളം ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അമേരിക്കയെയും സഖ്യരാഷ്ട്രങ്ങളെയുമാണ് ഇയാള്‍ ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നത്.
ഇതിനിടെ മുതിര്‍ന്ന അല്‍ക്വയ്ദ നേതാവ് അബ്ദുള്‍ ഹമീദ് അബൗ സയീദ് മാലിയില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications