കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ ലാദന്റെ ജാമാതാവ് പിടിയില്‍

  • By Super
Google Oneindia Malayalam News

Bin Laden's Son in Law
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ക്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ ജാമാതാവിന്റെ ജോര്‍ദ്ദാനില്‍ വച്ച് അറസ്റ്റുചെയ്തതായി അമേരിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണ് ഇയാളുടെ അറസ്‌റ്റെന്നാണ് അമേരിക്കന്‍ അധികാരവൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.

ലാദന്റെ ജാമാതാവും അല്‍ക്വയ്ദയുടെ വക്താവുമായിരുന്ന സുലെയ്മാന്‍ അബു ഗെയ്ത്തിനെയാണ് ജോര്‍ദ്ദാനിലെ അധികൃതരും എഫ്ബിഐയും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ അറസ്റ്റുചെയ്തത്.

2001 സെപ്റ്റംബര്‍ 11ന് ന്യൂയോര്‍ക്കില്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷം അല്‍ക്വയ്ദയുടേതായി പുറത്തുവന്ന വീഡിയോകളിലെല്ലാം വക്താവായിരുന്നത് സുലെയ്മാന്‍ ആയിരുന്നു.

തുര്‍ക്കിയില്‍ വച്ചാണ് ഇയാള്‍ ആദ്യമായി പിടിയിലായത്. തുര്‍ക്കി സര്‍ക്കാര്‍ ഇയാളെ ജോര്‍ദ്ദാനിലേയ്ക്ക് നാടുകടത്തുകയായിരുന്നു. സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ലാദനൊപ്പം സുലെയ്മാന്റെ സജീവസാന്നിധ്യമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുമെന്നാണ് സൂചന.

ഇയാളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയോ എന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. അമേരിക്കയില്‍ എത്തിച്ചശേഷം അവിടുത്തെ കോടതിയിലാകും വിചാരണം മറ്റും നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ലാദനൊപ്പം 13 വര്‍ഷത്തോളം ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂതന്മാരെയും ക്രിസ്ത്യാനികളെയും അമേരിക്കയെയും സഖ്യരാഷ്ട്രങ്ങളെയുമാണ് ഇയാള്‍ ശത്രുക്കളായി പ്രഖ്യാപിച്ചിരുന്നത്.

ഇതിനിടെ മുതിര്‍ന്ന അല്‍ക്വയ്ദ നേതാവ് അബ്ദുള്‍ ഹമീദ് അബൗ സയീദ് മാലിയില്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.

English summary
A son in law of Osama bin Laden who served as al Qaeda's spokesman has been arrested and detained in Jordan in an operation led by Jordanian authorities and the FBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X