കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാനകരാറില്‍ നിന്നും ഉത്തരകൊറിയ പിന്‍വാങ്ങുന്നു

  • By Super
Google Oneindia Malayalam News

അടുത്ത അണുവായുധം തൊടുക്കുന്നത് അമേരിക്കയുടെ നെഞ്ചിലേക്കാണെന്ന് ഉത്തര കൊറിയ. പ്യോങ്യാങ് ആണവപരീക്ഷണങ്ങളുടെ പേരില്‍ ഉത്തരകൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കക്കാരുടെ നെഞ്ച് പിളര്‍ക്കുന്ന ഭീഷണിയുമായി ഉത്തര കൊറിയയത്തെിയത്്. വിദേശമന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ ഉയര്‍ത്തിയ ഭീഷണി നിസ്സാരമായി തള്ളാനാവില്ല.

തെക്കന്‍ കൊറിയയില്‍ സൈനിക പരിശീലനം നടത്തുന്ന അമേരിക്ക ആണവയുദ്ധത്തിന് വഴിയൊരുക്കുകയാണ്. അമേരിക്ക ആണവയുദ്ധത്തിന് കോപ്പുകൂട്ടുന്ന കാലത്തോളം അണുപരീക്ഷണങ്ങളില്‍നിന്ന് പിന്‍മാറില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ അണുവായുധം ഉപയോഗിക്കാന്‍ ഉത്തര കൊറിയ മടിക്കില്ല. സംയുക്ത സൈനിക പരിശീലനം ഉത്തര കൊറിയക്ക് വന്‍ഭീഷണിയാണ്. ഐക്യരാഷ്ട്രസഭ വഴി സാമ്പത്തിക ഉപരോധം അടിച്ചേല്‍പിക്കുന്നപക്ഷം ദക്ഷിണ കൊറിയയുമായി 1953ല്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറില്‍നിന്ന് പിന്മാറാന്‍ മടിക്കില്ല -വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

North Korea

ഉത്തര കൊറിയ മൂന്ന് ഘട്ടങ്ങളിലായി ആണവപരീക്ഷണങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് അവസാന പരീക്ഷണം നടന്നത്. ആണവപരീക്ഷണം നടത്തിയ ഉത്തരകൊറിയക്ക് കടുത്തശിക്ഷ നല്‍കണമെന്ന് യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക പ്രമേയം കൊണ്ടുവന്നതിനു തൊട്ടുപിറകെയാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്.

ഉത്തരകൊറിയയുടെ ആണവപരിപാടികളും ഭൂഖണ്ഡാന്തര മിസൈല്‍ നിര്‍മാണ പദ്ധതികളും സ്തംഭിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ കയറ്റുമതി തടയുക എന്നിവ ലക്ഷ്യമിടുന്ന നടപടികളാണ് രക്ഷാസമിതി വഴി നടപ്പാക്കുക. ഉത്തര കൊറിയയുടെ ആണവപരിപാടിക്കെതിരെ അമേരിക്കയും ചൈനയും രംഗത്ത് വന്നിരുന്നു.

ഇക്കാര്യത്തില്‍ റഷ്യയുമായി ധാരണയത്തെിയതോടെയാണ് പ്രമേയം പാസ്സായത്. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തിലാണ് ഉപരോധ തീരുമാനം എടുത്തത്. നയതന്ത്രതലത്തിലും സാമ്പത്തിക ഇടപാടിനെയുമാണ് ഉപരോധം ആദ്യഘട്ടത്തില്‍ ബാധിക്കുക. കൂടാതെ, ഉത്തര കൊറിയയുടെ സേനയുമായി ബന്ധപ്പെട്ട മൂന്നുപേരുടെ യാത്രക്ക് വിലക്കു വീഴും. രണ്ട് കമ്പനികളേയും ഇത് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഉത്തര കൊറിയയുടെ പുതിയ പ്രസ്താവനകള്‍ ആ രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്താനേ ഇടയാക്കൂ എന്ന് വൈറ്റ്ഹൗസ് വക്താവ് ജേ കാര്‍ണി അഭിപ്രായപ്പെട്ടു. ഭീഷണികളും പ്രകോപനങ്ങളും ഉത്തരകൊറിയക്ക് ഒന്നും നേടികൊടുക്കില്ല. മേഖലയിലെ ആശങ്കകള്‍ പരിഹരിക്കുകയാണ് നിര്‍ണായകം- വക്താവ് കൂട്ടിച്ചേര്‍ത്തു.

English summary
The UN Security Council has unanimously approved fresh sanctions against North Korea in response to Pyongyang's nuclear test last month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X