വനിതാദിനത്തില്‍ സുധാകരന് പെണ്ണുങ്ങളെ പേടി

അനുദിനം മൊഴിമാറ്റുന്ന റെജീനമാരുടെ നാടാണ് കേരളം. ഐസ്‌ക്രീം കേസില്‍ റെജീന എത്ര തവണ മൊഴി മാറ്റിയെന്നും എത്ര തവണ പണം വാങ്ങിയെന്നും ആര്‍ക്കെങ്കിലും അറിയാമോ എന്ന് സുധാകരന്‍ ചോദിച്ചു. 'ഒന്നു നോക്കി' എന്നൊരു സ്ത്രീ പറഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്. സാക്ഷി പോലും വേണ്ട. സാധാരണ അടുപ്പമുള്ള സ്ത്രീകളെ കാണുമ്പോള്‍ തോളില്‍ തട്ടി താന്‍ കുശലം ചോദിക്കാറുണ്ട്. ഇനി സ്ത്രീകളുടെ ശരീരത്തില്‍ തൊടുന്ന ഏര്‍പ്പാടിനില്ലെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് ഒഴികെയുള്ള വനിതാസംഘടനകളെല്ലാം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ കെ സുധാകരന്‍ പ്രസംഗത്തിനിടെ തമാശപറയുകയായിരുന്നുവെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
മുമ്പ് സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മോശമായ ഭാഷയില്‍ പ്രതികരണം നടത്തിയ സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications