കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാദിനത്തില്‍ സുധാകരന് പെണ്ണുങ്ങളെ പേടി

Google Oneindia Malayalam News

Sudhakaran
കണ്ണൂര്‍: സ്ത്രീകളുടെ അടുത്തിരിക്കാന്‍ പോലും പേടിയാണെന്ന് കെ സുധാകരന്‍ എം പി. വനിതാ ദിനത്തോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു കെ സുധാകരന്‍. സ്ത്രീ സുരക്ഷാ ബില്‍ പുരുഷന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അനുദിനം മൊഴിമാറ്റുന്ന റെജീനമാരുടെ നാടാണ് കേരളം. ഐസ്‌ക്രീം കേസില്‍ റെജീന എത്ര തവണ മൊഴി മാറ്റിയെന്നും എത്ര തവണ പണം വാങ്ങിയെന്നും ആര്‍ക്കെങ്കിലും അറിയാമോ എന്ന് സുധാകരന്‍ ചോദിച്ചു. 'ഒന്നു നോക്കി' എന്നൊരു സ്ത്രീ പറഞ്ഞാല്‍ ശിക്ഷ ഉറപ്പാണ്. സാക്ഷി പോലും വേണ്ട. സാധാരണ അടുപ്പമുള്ള സ്ത്രീകളെ കാണുമ്പോള്‍ തോളില്‍ തട്ടി താന്‍ കുശലം ചോദിക്കാറുണ്ട്. ഇനി സ്ത്രീകളുടെ ശരീരത്തില്‍ തൊടുന്ന ഏര്‍പ്പാടിനില്ലെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസ് ഒഴികെയുള്ള വനിതാസംഘടനകളെല്ലാം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ കെ സുധാകരന്‍ പ്രസംഗത്തിനിടെ തമാശപറയുകയായിരുന്നുവെന്നാണ് മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

മുമ്പ് സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് മോശമായ ഭാഷയില്‍ പ്രതികരണം നടത്തിയ സുധാകരനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
Known for making controversial comments, Congress MP K Sudhakaran was at it again on International Women's Day today, stating that under the prevailing situation it was difficult for men to move around without being scared of women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X