കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ് പണം കൊടുത്തതിനു സാക്ഷി: ഇസ്മായില്‍

Google Oneindia Malayalam News

KE Ismail
കോഴിക്കോട്: 1982ല്‍ പി സി ജോര്‍ജ്ജിനെതിരെ പരാതിയുമായി ഒരു സ്ത്രീ വന്നുവെന്നും അവരെ താനാണ് പണം നല്‍കി മടക്കി അയച്ചതെന്നും ഗൗരിയമ്മ പറഞ്ഞത് നേരാണെന്നും ആ സംഭവത്തിന് അന്ന് എം എല്‍ എയായിരുന്ന താന്‍ സാക്ഷിയാണെന്നും സി പി ഐ നേതാവ് കെ ഇ ഇസ്മയില്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നത് പി സി ജോര്‍ജ്ജ് തുടര്‍ന്നാല്‍ നാവ് പിഴുതെടുക്കുമെന്നും ഇസ്മയില്‍ പറഞ്ഞു. കോഴിക്കോട് കല്ലാച്ചിയില്‍ എ ഐ വൈ എഫ് ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മന്ത്രിയെ ഔദ്യോഗിക വസതിയില്‍ കയറി കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്ന പത്രവാര്‍ത്ത പുറത്തുവന്നയുടനെ പി സി ജോര്‍ജ്ജ് പത്രസമ്മേളനം നടത്തി ആ മന്ത്രി കെ ബി ഗണേഷ്‌കുമാറാണെന്ന് വ്യക്തമാക്കിയത് വിവാദമായതോടെയാണ് ജോര്‍ജ്ജിനെതിരെ ഗൗരിയമ്മ രംഗത്തെത്തിയത്. ജോര്‍ജ്ജ് അത്ര മാന്യനാകേണ്ടെന്നും പി സി ജോര്‍ജ്ജ് ആദ്യമായി നിയമസഭയില്‍ എത്തുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും കൂടി ജോര്‍ജ്ജിനെ തേടി നിയമസഭയില്‍ എത്തിയെന്നും അവരെ താന്‍ രണ്ടായിരം രൂപകൊടുത്ത് തിരികെ അയയ്ക്കുകയായിരുന്നുവെന്നും കെ ആര്‍ ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഗൗരിയമ്മയ്ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും അവരുടെ ഭര്‍ത്താവായ ടി വി തോമസിനെ ഉദ്ദേശിച്ച് പറഞ്ഞപ്പോള്‍ ടി വി തോമസെന്നത് പി സി ജോര്‍ജ്ജ് എന്നായി പോയതെന്നുമായിരുന്നു ജോര്‍ജ്ജിന്റെ പരിഹാസം. കമ്മ്യൂണിസ്റ്റ് നേതാവും ആദ്യകമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായ ടി വി തോമസിനെതിരെയുള്ള പരാമര്‍ശമാണ് കെ ഇ ഇസ്മയിലിനെ പ്രകോപിതനാക്കിയത്.

English summary
CPI leader KE Ismail confirmed KR Gowri Amma's allegation against PC George.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X