Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനലിനിടയില്‍ കേരളത്തില്‍ അങ്ങിങ്ങ് മഴ

തിരുവനന്തപുരം: വേനലിനിടയില്‍ ആശ്വാസമായി കേരളത്തില്‍ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു ആദ്യമായി ഒറ്റപ്പെട്ട മഴ പെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് വീണ്ടും മഴ പെയ്തു. ഉച്ചയ്ക്ക് അരമണിയ്ക്കൂറോളമാണ് തിരുവനന്തപുരത്ത് മഴ ലഭിച്ചത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണ് ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയതത്. ഇത് വേനലിന്റെ കൊടും ചൂടിന് അല്പം ആശ്വാസം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ചൂട് 34 ഡിഗ്രി വരെ ഉയര്‍ന്നതാണ് മഴ കാരണം ഇത് കുറച്ച് നേരത്തേയ്ക്കെങ്കിലും 28 ഡിഗ്രിവരെ താണിട്ടുണ്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് പാലക്കാട്ടും തൃശൂരിലും ചൂട് കൂടുതലാണ്.

Monsoon

എന്നാല്‍ കേരളത്തിലെങ്ങും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും പൈപ്പ് വെള്ള വിതരണം നിലച്ചിരിയ്ക്കുകയാണ്. ലോറികളില്‍ വെള്ളമെത്തിയ്ക്കുന്നതും കാര്യക്ഷമമായി നടക്കുന്നില്ല.

വരും ദിവസങ്ങളില്‍ കേരളത്തിലെ മിയ്ക്ക നഗരങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിയ്ക്കുമെന്നാണ് കാലാവസ്ഥ പ്രവചനം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+