കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലിപെണ്‍കുട്ടിയുടെ കുടുംബത്തിന് വിലക്കില്ല

  • By Super
Google Oneindia Malayalam News

Ban
സൂര്യനെല്ലി പെണ്‍കുട്ടിയുടെ കുടുംബത്തിന് പള്ളിയില്‍ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും
പള്ളി അധികൃതര്‍. പെണ്‍കുട്ടിക്കും കുടുംബത്തിനും എപ്പോള്‍ വേണമെങ്കിലും പള്ളിയില്‍ വരാമെന്നും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാമെന്നും കുറിച്ചി പള്ളി വികാരി സേവ്യര്‍ മാമ്മൂട്ടില്‍ പറഞ്ഞു.

കത്തോലിക്ക പള്ളി പാവങ്ങള്‍ക്കു വേണ്ടിയുള്ളതാണെന്നും കേസില്‍ മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇത്തരത്തില്‍ പള്ളിക്കെതിരായി പ്രവര്‍ത്തിക്കുന്നതെന്നും വികാരി കൂട്ടിചേര്‍ത്തു.

പീഡനകേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നടപടികളും അവസാനിക്കുന്നതു വരെ പള്ളിയില്‍ പ്രാര്‍ത്ഥനക്ക് വരരുതെന്ന് പള്ളി വികാരി പറഞ്ഞതായി പെണ്‍കുട്ടിയുടെ അമ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വികാരി പറഞ്ഞതിനു ശേഷം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ മറ്റൊരു പള്ളിയിലാണ് പ്രാര്‍ത്ഥനക്ക് പോകുന്നതെന്നും അമ്മ പറഞ്ഞു. പി ജെ കുര്യനുമായി ബന്ധപ്പെട്ട് കേസ് വീണ്ടും സജീവചര്‍ച്ചയായതിനാല്‍ ഇടവകക്കാരെല്ലാം ഈ കുടുംബത്തെ അറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ പ്രശ്‌നം തീരുംവരെ പള്ളിയില്‍ വരേണ്ടെന്നുമാണത്രേ വൈദികന്‍ പറഞ്ഞത്. 2005 ലാണ് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സൂര്യനെല്ലിയില്‍ നിന്ന് കോട്ടയത്തെ കുറിച്ചിയിലേക്ക് താമസം മാറ്റിയത്.

ഇടുക്കിയിലെ സൂര്യനെല്ലിയിലെ ഒന്‍പതാംക്ലാസുകാരിയായ പെണ്‍കുട്ടിയെ 45 ദിവസം ബസ് കണ്ടക്ടറടക്കം 42പേര്‍ അതി ക്രൂരമായി ലൈംഗീകമായി പീഡിപ്പിച്ചതാണ്. 1996ലാണ് സൂര്യനെല്ലി പീഡനകഥ പുറം ലോകം അറിയുന്നത്. സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെയും പെണ്‍കുട്ടിയുടെയും പ്രത്യേക അപ്പീല്‍ വഴി സുപ്രീം കോടതി റദ്ദാക്കുകയും കേസ് 2013 ജനുവരിയില്‍ പുനപരിശോധനക്ക് കേരള ഹൈക്കോടതിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും
ഈ കേസില്‍ ബന്ധമുണ്ട്.

English summary
The church where the Suryanelli sex scandal victim' s family offers prayers has said they were welcome "anytime they wish to come" while rejecting allegations by the victim's mother that they have been barred from entering the church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X