ബ്രസീല്‍താരം കാമുകിയെ പട്ടിയ്ക്കുള്ള ഭക്ഷണമാക്കി

മുന്‍ ഫ്‌ളെമിംഗോ താരമായ ബ്രൂണോ നേരത്തെ കുറ്റം നിഷേധിച്ചിരുന്നുവെങ്കിലും കാമുകിയെ കൊല്ലാന്‍ തന്റെ സുഹൃത്തായ ലൂയിസ് ഹെന്‍ട്രിക് റൊമാവോ ആര്‍ക്കോ പണം കൊടുത്തിരുന്നതായി പിന്നീട് സമ്മതിച്ചു. കൊലയ നടത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പക്ഷേ അതിന് സമ്മതം മൂളിയിരുന്നുവെന്നും ബ്രൂണോ കോടതിയില്‍ പറഞ്ഞു. നേരത്തെ നടത്തിയ വിചാരണയില്‍ കൊലപാതകത്തിന് റൊമാവിനെ കുറ്റക്കാരനായി കണ്ടെത്തുകയും 15 വര്‍ഷത്തേക്ക് ജയിലടക്കുകയും ചെയ്തിരുന്നു.
മുന്‍കാമുകിയായ എലിസയെ തട്ടിക്കൊണ്ടുപോയി കൊല ചെയ്യാന്‍ മറ്റൊരു ഭാര്യയുമായ ഡയാനെ, ഒരു ബന്ധു, മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മാര്‍ക്കോസ് സാന്റോസ് എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്ക് പങ്കുണ്ടെന്നും ബ്രൂണോ പറഞ്ഞു. തെക്കുകിഴക്കന്‍ ബ്രസീലിലെ കോണ്ടാജെമ്മിലുള്ള കോടതിയോടാണ് ബ്രൂണോ സത്യാവസ്ഥ വെളിപ്പെടുത്തിയത്. തന്റെ ബന്ധുവായ ജോര്‍ജ് റോസ കൊലപാതകത്തിന് സാക്ഷിയായിരുന്നുവെന്ന് അയാള്‍ വെളിപ്പെടുത്തി.
എലിസയെ തട്ടിയെടുത്തശേഷം റോമാവോ അവരെ ബെലോ ഹൊറിസോണ്ടെയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് സാന്റോസാണ് എലിസയെ കൊലപ്പെടുത്തിയത്. അതിനുശേഷം മൃതശരീരം കഷണങ്ങളാക്കാന്‍ ബ്രൂണോയും സഹായിച്ചു. പിന്നീട് ബ്രൂണോയുടെ വളര്‍ത്തുനായ്ക്കള്‍ക്ക് മാംസം ഇട്ടുകൊടുത്തു, ബാക്കിയായ സംസ്‌കരിയ്ക്കുകയും ചെയ്തു. സാന്റോസിനെ കോടതി വിചാരണ ചെയ്യാനിരിക്കുകയായിരുന്നു.
അറസ്റ്റിനുമുമ്പ് പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ എ സി മിലാനിലേക്ക് മാറാനായി ചര്‍ച്ചകള്‍ നടത്തിയിരുന്ന ബ്രൂണോ, എലീസ ജീവിച്ചിരിപ്പുണ്ടെന്നും ഒരുപക്ഷേ രാജ്യം വിട്ടിരിക്കാമെന്നുമായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ അവരെ കണ്ടെത്താനോ മൃതദേഹം കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിരുന്നില്ല.
വിഖ്യാത ഫുട്‌ബോള്‍ താരവും റിയല്‍ മാഡ്രിഡ് അംഗവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന എലിസ 2009 മെയ് മാസത്തില്‍ നടന്ന ഒരു പാര്‍ട്ടിയില്‍ വച്ചാണ് ബ്രൂണോയെ പരിചയപ്പെട്ടത്. ഇടയ്ക്ക് അയാളില്‍നിന്ന് അവര്‍ ഗര്‍ഭം ധരിയ്ക്കുകയും ചെയ്തു. ഗര്‍ഭം അലസിപ്പിക്കാന്‍ ബ്രൂണോ ആവശ്യപ്പെട്ടിരുന്നുവെങ്കിലും എലിസ വിസമ്മതിച്ചു. ഇക്കാര്യത്തിനായി ബ്രൂണോ തന്നെ ഭീഷണിപ്പെടുത്തുന്നകാര്യം അലിസ പൊലീസിനെ അറിയിച്ചിരുന്നു.
2010 ഫെബ്രുവരിയിലാണ് എലിസ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ബ്രൂണോ ചെലവിന് കൊടുക്കണമെന്ന എലിസയുടെ വാദവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എലിസയില്‍ നിന്ന് കുഞ്ഞിനെ പിടിച്ചുമാറ്റിയതിനുശേഷമാണേ്രത സാന്റോസ് കൊല നടത്തിയത്. കുഞ്ഞിനെ പിന്നീട് ബ്രൂണോയുടെ ഡയാന തൊട്ടടുത്ത നഗരത്തിലെ ചേരിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് കണ്ടെത്തിയ കുഞ്ഞിനെ എലിസയുടെ മാതാവാണ് ഇപ്പോള്‍ വളര്‍ത്തുന്നത്. സംഭവത്തില്‍ ബ്രൂണോയ്ക്ക് 41 വര്‍ഷത്തെ തടവുശിക്ഷ വരെ ലഭിച്ചേയ്ക്കാം.












Click it and Unblock the Notifications