Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാനെതിരേ ഇന്‍ഷുറന്‍സ് തന്ത്രം,ഇന്ത്യ കുടുങ്ങും

ഇറാന്‍ തീരത്തുനിന്ന് എണ്ണയെടുക്കുന്ന കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കില്ലെന്ന അമേരിക്കന്‍ യൂറോപ്യന്‍ കമ്പനികളുടെ നിലപാട് ഇന്ത്യയെ ബാധിക്കുന്നു. ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വൈകാതെ പൂര്‍ണമായും മുടങ്ങുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇറക്കുമതി മുടങ്ങിയാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും വര്‍ധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഭൂരിഭാഗം ഇന്‍ഷുറന്‍സ് കമ്പനികളും യു.എസ് യൂറോ മേഖലയില്‍ ആയതിനാല്‍ കപ്പലുടമകള്‍ക്ക് ഇറാന്‍ തീരം കൈവിടേണ്ടിവരും. ഇന്ത്യന്‍ കമ്പനികള്‍ വഴി കപ്പലുകള്‍ക്ക് ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചിട്ടില്ല. വിദേശ കമ്പനികളുമായി സഹകരണമുള്ളതിനാല്‍, പ്രമുഖ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇത് ഏറ്റെടുക്കാന്‍ തയാറായില്ല. കപ്പല്‍ അപകടങ്ങളും കൊള്ളയും വര്‍ധിച്ചതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ ഇന്ധനം നിറക്കാന്‍ ആരും തയാറാവില്ല.

Crude Oil

പൊതു സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ കപ്പലുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കേണ്ടെന്ന നിലപാട് ബാധകമാകും. ഇങ്ങനെ ചെയ്തില്‌ളെങ്കില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് വിദേശ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാദം. എന്നാല്‍, പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യന്‍ അധികൃതര്‍ക്കും നിശ്ചയമില്ല. 'ചില ചര്‍ച്ചകളൊക്കെ നടന്നിട്ടുണ്ടെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ഒഴിവാക്കില്ലെന്ന ഉറപ്പ് കിട്ടിയിട്ടില്ല. അതിനാല്‍ ഞങ്ങള്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ്' ഇറാന്‍ അസംസ്‌കൃത എണ്ണയുടെ രാജ്യത്തെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളായ മാംഗ്‌ളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡ് ( എം.ആര്‍.പി.എല്‍) മാനേജിങ് ഡയറക്ടര്‍ പി പി ഉപാധ്യ പറഞ്ഞു.

സ്വകാര്യ കമ്പനിയായ എസ്സാര്‍ ഓയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇറാന്‍ ക്രൂഡ് ഓയില്‍ ഉപയോഗിക്കുന്ന സ്ഥാപനം. പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് ഇവരും ബദല്‍മാര്‍ഗം തേടുകയാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസ്‌യൂറോപ്യന്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഗൗനിക്കാതെ മുന്നോട്ടുപോവുന്ന ഇറാനെ വരിഞ്ഞുമുറുക്കാനാണ് പുതിയ തന്ത്രമെന്നാണ് വിലയിരുത്തല്‍. ഇറാന്റെ മുഖ്യവരുമാന സ്രോതസ്സാണ് അസംസ്‌കൃത എണ്ണ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+