Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയ കലാപത്തില്‍ ഇന്ത്യന്‍ ജിഹാദികള്‍

ദില്ലി: 'വിശുദ്ധയുദ്ധം' പ്രഖ്യാപിച്ചിരിക്കുന്ന ജിഹാദികളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍മാത്രമല്ല, സിറിയയിലും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ വിമതര്‍ക്കൊപ്പം ജിഹാദികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ജിഹാദികള്‍ സിറിയന്‍ കലാപത്തില്‍ പങ്കെടുക്കുന്നുണ്ടെന്നുള്ള കാരണത്താല്‍ത്തന്നെ സിറിയന്‍ ഭരണകൂടത്തിന്റെ നിലപാടിനോട് ഇന്ത്യയും യോജിക്കണമെന്നും എങ്കില്‍മാത്രമേജിഹാദികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയൂ എന്നും സിറിയന്‍ പ്രസിഡന്റിന്റെ രാഷ്ട്രീയ ഉപദേശകയായ ബൗത്തെയിനി ശബാന്‍ പറഞ്ഞു. ജിഹാദികള്‍ ഇന്ത്യയ്ക് പുറത്തേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും എല്ലാരാജ്യങ്ങളിലും ഇവര്‍മൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Syria

ആഭ്യന്തര കലാപം നടക്കുന്ന സിറിയയില്‍ 38 രാജ്യങ്ങളില്‍ നിന്നുള്ള പോരാളികള്‍ യുദ്ധത്തിന്റെ ഭാഗമാകുന്നുണ്ടെന്ന ഐക്യരാഷ്ട്ര സഭയുടെ നയതന്ത്ര പ്രതിനിധിയായ ലഖ്ദര്‍ ബ്രഹിമിയുടെ വാക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് ശബാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസാദിന്റെ പ്രത്യേക ദൂതുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കാണാനായി ദില്ലിയിലെത്തിയപ്പോഴാണ് ശബാന്‍ ഇക്കാര്യം പറഞ്ഞത്. ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യ സുപ്രധാന പങ്കുവഹിയ്ക്കണമെന്നും റഷ്യയുടെയും ചൈനയുടെയും നിലപാടിനെ പിന്തുണയ്ക്കണമെന്നുമാണ് സിറിയയുടെ ആവശ്യം. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സ്ഥാനമൊഴിയണമെന്ന വിമത ആവശ്യം റഷ്യയും ചൈനയും നിരാകരിച്ചിരുന്നു, ഇന്ത്യയും ഇതേ നിലപാടെടുക്കണമെന്നാണ് സിറിയയുടെ ആവശ്യം.

പ്രസിഡന്റിന്റെ സന്ദേശവുമായി എത്തിയ ശബാന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സിറിയയിലെ വിമതര്‍ക്കൊപ്പം ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരില്‍ പലരും ബ്രിട്ടനില്‍ നിന്നെത്തിയ വരാണെന്ന് ശബാന്‍ പറയുന്നു. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ഇന്ധനം പകരുന്നത് തുര്‍ക്കിയും ഖത്തറുമാണെന്നും ഇവര്‍ക്ക് സൗദി അറേബ്യയുടെ പിന്തുണയുണ്ടെന്നും ശബാന്‍ ആരോപിക്കുന്നു. ഇസ്ലാമികരീതികള്‍ പരത്തുകയെന്നതാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും അവര്‍ ആരോപിച്ചു.

2011 മാര്‍ച്ചിലാണ് സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. സിറിയയുടെ വിവിധ മേഖലകളില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിന്റെ സൈന്യവും വിമത പോരാളികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുപക്ഷത്തുമുള്ള പോരാളികള്‍ക്കൊപ്പം ഒട്ടേറെ സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. രണ്ട് ലക്ഷത്തോളം പേരാണ് കലാപബാധിത പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+