പട്ടിപിടുത്തം: മനേക ഗാന്ധിക്കെതിരേ കേസ്

മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തകരും ഡോക്ടറുടെ അയല്‍വാസിയും ചേര്‍ന്നാണ് പട്ടികളെ കൊണ്ടുപോയത്. കേസിലെ ന്യയാന്യായങ്ങള്‍ പരിഗണിക്കാതെ പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
അതിക്രമിച്ചുകടക്കല്‍, മോഷണം, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ എന്നീ നിയമങ്ങള്‍പ്രകാരം മനേകക്കെതിരെ കേസെടുക്കണമെന്ന് അഡ്വ. ആര്‍ കെ തരുണ്‍ മുഖേന ഡോ. രാജേഷ് കുമാര്‍ സിങ് ഫയല്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. വളര്‍ത്തുപട്ടികളെ നന്നായി പരിചരിക്കാത്തതിന് പുറമെ അനധികൃത പ്രജനനകേന്ദ്രവും നടത്തുന്നുണ്ടെന്ന അയല്‍വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസിനൊപ്പം ചേര്‍ന്ന് നായകളെ രക്ഷിച്ചതെന്നാണ് പീപ്പിള്‍ ഫോര്‍ അനിമല്‍സ് പ്രവര്‍ത്തകരുടെ വാദം.












Click it and Unblock the Notifications