കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ മഞ്ഞുരുകി; അച്ഛന്‍ മഹാനാണെന്ന് ഗണേഷ്

  • By Super
Google Oneindia Malayalam News

Ganesh
കൊല്ലം: താനും പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ആര്‍ ബാലകൃഷ്ണ പിള്ള കൈക്കൊണ്ട സമീപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി ഗണേഷ് കുമാര്‍. എല്ലാ പ്രശ്‌നങ്ങളും തീരുമെന്നകാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഗണേഷ് പറഞ്ഞു.

ചെയര്‍മാന്റെ കീഴില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യം. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് അഡ്‌ഹോക്ക് കമ്മിറ്റി പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. അഴിമതി വിരുദ്ധ നിലപാടില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കാനാണ് അച്ഛന്‍ എന്നും പറഞ്ഞിട്ടുള്ളത്.

കറുത്ത പുകയ്ക്കു ശേഷം വെളുത്ത പുക കണ്ടു. ഇനി മൂന്നു ദിവസത്തേക്ക് അവധിവേണം. സ്വസ്ഥമായിരിക്കാനാണ്. വിശ്വാസിയായ തനിക്ക് ദൈവം നല്ലവഴി കാണിച്ചുതരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

അച്ഛന്‍ മഹാനായ നേതാവാണ്. അച്ഛനുമായി അന്നും ഇന്നും അഭിപ്രായ വ്യത്യാസമില്ല. അതിനാല്‍ തന്നെ കുറ്റബോധവുമില്ല-ഗണേഷ് പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിധേയനാകാന്‍ തയ്യാറാണെങ്കില്‍ ഗണേഷിന് മന്ത്രി സ്ഥാനത്ത് തുടരാമെന്ന് പിള്ള വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഗണേഷ് പരസ്യമായി പറയണമെന്നും അദ്ദേഹം പാര്‍ട്ടി ഉന്നതാധികാര യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

English summary
The prolonged friction between Kerala Congress-B leader R Balakrishna Pillai and his son and state Forests Minister K B Ganesh Kumar appears to have blown over with the latter accepting the conditions set by the party for his continuance in office,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X