• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാര്‍ട്ടിയ്ക്ക് വിധേയനായാല്‍ മന്ത്രിയ്ക്ക് തുടരാം:

  • By Super

തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് വിധേയനായി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനത്ത് തുടരാമെന്ന് കേരള കോണ്‍ഗ്രസ്(ബി) അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. ഗണേഷ് ഇക്കാര്യം സമ്മതിച്ചാല്‍ മന്ത്രിയെ പിന്‍വലിയ്ക്കുന്നതായി കാണിച്ച് യുഡിഎഫിന് നല്‍കിയ കത്ത് പിന്‍വലിക്കുമെന്നും മാര്‍ച്ച് 9ന് ശനിയാഴ്ച നടന്ന പാര്‍ട്ടി നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിള്ള പറഞ്ഞു.

പി.സി.ജോര്‍ജാണോ പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരത്തിന് ഇപ്പോള്‍ കാരണമായിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങളെ രക്ഷിക്കാന്‍ ജോര്‍ജിന്റെ ആവശ്യമില്ലെന്നായിരുന്നു പിള്ളയുടെ മറുപടി. ജോര്‍ജ് പറഞ്ഞതില്‍ സത്യവും കാണും, അല്ലാത്തതും കാണും. വീട്ടുകാര്യമായതിനാല്‍ അത് മുഴുവന്‍ പറയാന്‍ പറ്റില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

പാര്‍ട്ടിക്ക് വിധേയനാകണമെന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്ന എല്ലാ അനാവശ്യങ്ങളും ചെയ്യുക എന്നല്ല. ചെയ്യാവുന്നത് ചെയ്യണം. പാടില്ലാത്തവയാണെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെയോ ചെയര്‍മാനെയൊ അറിയിക്കണം. പ്രശ്‌നങ്ങള്‍ ഇന്ന് തീരുന്നെങ്കില്‍ തീരട്ടെ എന്ന് കരുതി മന്ത്രിയോട് യോഗത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹം പത്താനാപുരത്തേക്ക് പോയി. ഇതു കഴിഞ്ഞും അദ്ദേഹത്തിന് പാര്‍ട്ടി ഓഫീസില്‍ വന്ന് ചര്‍ച്ച നടത്താം. മഞ്ഞ് ഉരുകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. യുഡിഎഫിന്റെ സ്ഥാപകരില്‍ ഒരാളെന്ന നിലയ്ക്ക് അതിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് രണ്ടാം തിയതി വരെ കാക്കാന്‍ തീരുമാനിച്ചത്- പിള്ള പറഞ്ഞു.

ഇരുപത്തിരണ്ടു മാസം മുന്‍പ് മന്ത്രിയായ ശേഷം പാര്‍ട്ടിക്ക് എതിരായാണ് മന്ത്രി പ്രവര്‍ത്തിച്ചത്. മന്ത്രിയായ ശേഷം ഒന്നോ രണ്ടോ തവണ മാത്രമേ പാര്‍ട്ടി യോഗത്തിന് വന്നിട്ടുള്ളൂ. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മാഭിമാനം തകര്‍ക്കുകയും അവരെ അവഹേളിക്കുകയുമാണ് ചെയ്തത്.

മന്ത്രിയെ പിന്‍വലിച്ചുകൊണ്ടുള്ള നിയമാനുസൃതമായ കത്ത് നല്‍കിയപ്പോള്‍ യുഡിഎഫ് നേതൃത്വം മാര്‍ച്ച് രണ്ടിന് മുന്‍പ് തീരുമാനമെടുക്കാമെന്നാണ് ഉറപ്പുനല്‍കിയത്. ഞങ്ങളുടെ പ്രതിനിധികളും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു.

ആ ഉറപ്പ് പാലിക്കാന്‍ ഞങ്ങള്‍ ബാദ്ധ്യസ്ഥരാണ്. അതിനാലാണ് യോജിപ്പിനുള്ള സാധ്യത ഇല്ലാതാക്കരുത് എന്നു തീരുമാനിച്ചത്. മന്ത്രിയെ പിന്‍വലിച്ചാല്‍ പകരം മന്ത്രിയാകാന്‍ എംഎല്‍എ ഇല്ല, അതു കൊണ്ടു പറ്റില്ല എന്ന വാദം ശരിയല്ല. ഒരു പാര്‍ട്ടി മന്ത്രിയെ നിശ്ചയിച്ചു നല്‍കിയാല്‍ മന്ത്രിക്ക് പാര്‍ട്ടിയുമായി പൊക്കിള്‍ക്കൊടി ബന്ധം പാടില്ലെന്നതും ശരിയല്ല. പകരം മന്ത്രിയെ കൊടുക്കാതെ മന്ത്രിമാരെ പിന്‍വലിച്ച ചരിത്രം സംസ്ഥാനത്തും ദേശീയ തലത്തിലും എത്രവേണമെങ്കിലും ഉണ്ട്.

English summary
The prolonged friction between Kerala Congress-B leader R Balakrishna Pillai and his son and state Forests Minister K B Ganesh Kumar appears to have blown over with the latter accepting the conditions set by the party for his continuance in office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more