കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ കലാപം, വീടുകള്‍ അഗ്നിക്കിരയാക്കി

  • By Super
Google Oneindia Malayalam News

അവിശ്വാസിയെ അന്വേഷിച്ചത്തെിയ ജനക്കൂട്ടം നിരവധി ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കി. കിഴക്കന്‍ പാക്കിസ്ഥാനിലെ ക്രൈസ്തവ ആധിപത്യമുള്ള ജോസഫ് കോളനിയിലെ നൂര്‍ റോഡില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോളനിയില്‍ മുസ്ലീം മതത്തെ അവഹേളിച്ച ഒരാളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാരോപിച്ച് രണ്ടായിരത്തോളം മുസ്ളീങ്ങള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വീടുകള്‍ക്ക് കല്ളെറിഞ്ഞുകൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കമിട്ടത്. പ്രാണരക്ഷാര്‍ഥം മിക്കവരും ഓടി രക്ഷപ്പെട്ടപ്പോഴാണ് പല വീടുകള്‍ക്കും തീയിട്ടത്. 150 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ രക്ഷപ്പെട്ടതായും ഭൂരിഭാഗം വീടുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്‍െറ നേതൃത്വം അവകാശപ്പെട്ട ഷാഫിഖ് അഹ്മദ്, ദൈവനിന്ദകനായ സവാന്‍ മാസിഹിനെ തേടിയാണ് തങ്ങളത്തെിയതെന്ന് കൂട്ടിച്ചേര്‍ത്തു.

Pakistan Riot

അക്രമികള്‍ക്ക് സവാനെ കണ്ടത്തൊനായില്ല. സവാന്‍ മാസിഹിന്‍െറ പിതാവും 65 കാരനുമായ ചമന്‍ മാസിഹിനെ കൈയേററം ചെയ്തശേഷം വീടിന് തീയിട്ടു. അക്രമികള്‍ പിരിഞ്ഞുപോയ ശേഷമാണ് പൊലീസത്തെിയത്. മാസിഹിനെതിരെ ദൈവദൂഷണക്കുറ്റം ചുമത്തി കേസെടുത്തു. ശനിയാഴ്ച രാവിലെ വീണ്ടുമത്തെിയ കലാപകാരികള്‍ മേഖലയിലാകെ അഴിഞ്ഞാടി. 3000ത്തോളം വരുന്ന സംഘമാണ് ശനിയാഴ്ച സംഘടിച്ചത്തെി ആക്രമണം നടത്തിയത്.

അവശേഷിക്കുന്ന പല വീടുകളും കത്തിച്ചു. വെള്ളിയാഴ്ച സംഭവസമയത്ത് സ്ഥലത്തത്തൊതിരുന്ന പൊലീസ് ശനിയാഴ്ചത്തെ ആക്രമണം കണ്ടുനില്‍ക്കുകയായിരുന്നു. നിരവധി വീടുകളും കാറുകളും കത്തുന്നതിന്‍െറ വിഡിയോ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. അക്രമകാരികളില്‍ പലരും പ്രദേശത്ത് റോന്ത് ചുറ്റുന്നുണ്ട്. ദൈവനിന്ദക്കുറ്റം ചുമത്തി 26കാരനായ സവാന്‍ മാസിഹിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പിന്നീട് അറിയിച്ചു

English summary
A mob went on the rampage in a Christian-dominated neighbourhood in this eastern Pakistani city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X