കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലി ദ്വീപ് തീവ്രവാദികളുടെ സുരക്ഷിതകേന്ദ്രമാകുന്നു

  • By Super
Google Oneindia Malayalam News

Maldives
ദില്ലി: മാലിദ്വീപ് ഇസ്ലാമിക ഇസ്ലാമിക തീവ്രവാദികളുടെ പ്രവര്‍ത്തനകേന്ദ്രമാകുന്നതായി റിപ്പോര്‍ട്ട്. 2009ല്‍ പാകിസ്താനില്‍ മുപ്പതുപേരുടെ മരണത്തിനിടയാക്കിയ മനുഷ്യബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് മാലി ദ്വീപില്‍ നിന്നും ഒരാള്‍ അറസ്റ്റിലായതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പോര്‍ട്‌ലാന്റില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരനായ റിയാസ് ഖാദര്‍ ഖാനാണ് പാകിസ്താനിലെ ലാഹോറിലെ ഇന്റര്‍-സെര്‍വീസ് ഇന്റലിജന്റ്‌സ് ആസ്ഥാനത്ത് നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാലെയില്‍ പിടിയിലായത്. ഇതോടെ മാലിദ്വീപ് കേന്ദ്രീകരിച്ച് മുസ്ലീം തീവ്രവാദികള്‍ ലോകത്തെമ്പാടുമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നകാര്യമാണ് പുറത്തായിരിക്കുന്നത്. ദ്വീപുരാഷ്ട്രമായി മാലി തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുവെന്ന അറിവ് ലോകത്തെമ്പാടുമുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് തലവേദനയായിട്ടുണ്ട്.

ഖാദര്‍ ഖാനാണ് സ്‌ഫോടനത്തിലെ മറ്റൊരു പ്രതിയായ ജലീലിന് മാലി ദ്വീപില്‍ നിന്നും പിടിക്കപ്പെടാതെ എങ്ങനെ യാത്രചെയ്യണമെന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് എഫ്ബിഐ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രല്ല ഒരു സംഘമാളുകള്‍ മാലിദ്വീപില്‍ നിന്നും ജിഹാദ് പരിശീലനത്തിനായി പാകിസ്താനിലേയ്ക്ക് യാത്രചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എഫ്ബിഐ കണ്ടെത്തിയിട്ടുണ്ട്.

മാലിദ്വീപിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പാകസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്ക് പണമെത്തുന്നമുണ്ടത്രേ. ഈ വിവരങ്ങള്‍ തീവ്രവാദികളെക്കൊണ്ട് പുറുതിമുട്ടുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്. മാലിദ്വീപ് കേന്ദ്രമാക്കി നടക്കുന്ന തീവ്രാവദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണമെന്ന് ഇന്ത്യ ആ രാജ്യത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

പലകാര്യങ്ങളാണത്രേ മാലിദ്വീപ് സുരക്ഷിത താവളമാക്കാന്‍ തീവ്രവാദികളെ പ്രേരിപ്പിക്കുന്നത്. ഒന്നാമത്തേത് ഇവിടുത്തെ ദ്വീപ് സുമൂഹങ്ങള്‍ തന്നെയാണ്. ഇവിടുത്തെ പല ചെറു ദ്വീപുകളും ഇപ്പോഴും പേരുപോലുമില്ലാത്തവയാണ്. ഇക്കൂട്ടത്തില്‍ പല ദ്വീപുകളിലും വളരെക്കുറച്ചുമാത്രമാളുകളാണ് താമസിക്കുന്നത്, ചിലതെല്ലാം വിജനവുമാണ്, ഇത് തീവ്രാവാദികളുടെ സ്വതന്ത്ര വിഹാരത്തിന് ഏറെ സഹായകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

തീവ്രാവദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാലി ദ്വീപ് സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ ഇവിടെ വേണ്ടത്ര നടപടികള്‍ ഉണ്ടാകുന്നില്ലെന്നകാര്യം സത്യമാണ്. മാത്രമല്ല പല ദ്വീപുസമൂഹങ്ങളിലുമെത്തി തീവ്രവാദികളെ തുരത്തുകയെന്നത് മാലി ദ്വീപിലെ പൊലീസിനെ സംബന്ധിച്ച് നടക്കാത്ത കാര്യവുമാണ്.

ഇവിടുത്തെ പല ദ്വീപുകളിലും പൊലീസിന്റെ സേവനമില്ല. ഈ ദ്വീപുകളിലെല്ലാം 24 മണിക്കൂര്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കില്‍ മാത്രമേ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും അവ തുടച്ചുനീക്കാനും കഴിയൂ എന്ന് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ ഇക്കാര്യം നടപ്പിലാക്കുകയെന്നത് അത്ര എളുപ്പവുമല്ല.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട തടസം മാലിദ്വീപിന് ഇക്കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടത്ര പണമില്ലെന്നതുതന്നെയാണ്. ഇതിനായി സമാനചിന്താഗതിയുള്ള രാഷ്ട്രങ്ങള്‍ മുന്നോട്ടുവരുകയും ധനസഹായം നല്‍കുകയും വേണമെന്ന് നരീക്ഷകര്‍ പറയുന്നു. ടൂറിസം, കടല്‍ വിഭവങ്ങളുടെ കയറ്റുമതി എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് മാലിയിലെ സാമ്പത്തിക മേഖല പിടിച്ചുനില്‍ക്കുന്നത്. ഈ രംഗത്തെ സാധ്യതകള്‍ തന്നെയാണ് തീവ്രവാദികളും ഉപയോഗിക്കുന്നതെന്നതാണ് ഏറ്റവും ആശങ്കയുണ്ടാക്കുന്ന കാര്യം. കടല്‍മാര്‍ഗ്ഗമുള്ള ചരക്കുകടത്തലും മറ്റും നല്‍കുന്ന സാധ്യതകള്‍ തീവ്രവാദികള്‍ പരമാവധി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ശ്രീലങ്ക, കേരളം, മാലി ദ്വീപ് എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ടാണത്രേ തീവ്രവാദികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ തീരദേശങ്ങളിലൂടെ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നുണ്ടെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്

English summary
Island nation maldives has become a launching pad for Jihadis, and this creates a lot of problems for the security agencies across the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X