യുവതിയുടെ തലയുമായി സഹോദരന്‍ പോലിസ് സ്‌റ്റേഷനില്‍

നാന്‍കി എന്നയാളാണ് സ്്വന്തം സഹോദരിയെ കൊലപ്പെടുത്തിയത്. 20 വയസ്സുകാരിയായ മഹ്‌റുന്‍ എന്ന യുവതിയാണ് സഹോദരന്റെ ക്രൂരകൃത്യത്തിനിരയായത്. മഹ്‌റുന്‍ 55 വയസ്സുകാരനായ ബറാഭന്‍കി എന്നയാളുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാനും തീരുമാനിച്ചു.
ബറാഭന്‍കി മഹറുന്റെ വീട്ടില്‍ വന്ന് ഇതിനെ പറ്റി സംസാരിക്കുകയും വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. വഴക്ക് മൂര്‍ഛിച്ചപ്പോള്‍ മഹറൂന്‍ ഇയാളുടെ കൂടെ വീടു ഇറങ്ങി പോവുകയും ചെയ്തു. ഇതില്‍ കലിപൂണ്ട സഹോദരന്‍ മഴുകൊണ്ട് സഹോദരിയുടെ തല അറുത്തു ദാരുണമായി കൊലപ്പെടുത്തി.
തുടര്‍ന്ന് വെട്ടിയെടുത്ത തലയുമായി ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ വന്ന് കുറ്റം ഏറ്റു പറഞ്ഞു. ഇയാള്‍ക്കെതിരെ റാണിപൂര്‍ പോലീസ് കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. മഹറുന്റെ പിതാവ് നല്‍കിയ പരാതിയെതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications