കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ അക്രമികളെ അടിച്ചുവീഴ്ത്തണം: പവാര്‍

  • By Lakshmi
Google Oneindia Malayalam News

Sharad Pawar
മുംബൈ: ഉപദ്രവിയ്ക്കാന്‍ വരുന്ന പുരുഷന്മാരെ സ്ത്രീകള്‍ പ്രതിരോധിച്ചാല്‍ പോര അവരെ അടിച്ച് വീഴ്ത്തുകയാണ് വേണ്ടതെന്ന് കേന്ദ്രകൃഷി മന്ത്രി ശരദ് പവാര്‍. എന്‍സിപിയുടെ വനിതാ ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാരീരികമായി അക്രമിക്കാന്‍ വരുന്നവരെ പ്രതിരോധിച്ചതുകൊണ്ടുമാത്രം കാര്യമില്ല. അവരെ അടുച്ചുവീഴ്ത്തുക തന്നെ വേണം. അങ്ങനെ ചെയ്യുകയാണെങ്കില്‍ പിന്നീട് തിരിച്ചുള്ള ആക്രമണത്തിന് അവര്‍ മുതിരില്ലെന്നാണ് തോന്നുന്നത്.

ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ പെണ്‍കുട്ടിയുടെ അതേ അനുഭവം തന്നെ മറ്റ് പെണ്‍കുട്ടികള്‍ക്കും സംഭവച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും ഈ ലോകത്തിന് മാറ്റം സംഭവിച്ചേ മതിയാകൂ പവാര്‍ പറഞ്ഞു.

പ്രതിയെ മര്‍ദ്ദിക്കാനുള്ള അവകാശം പോലീസിന് ഒരു അന്വേഷണത്തിന്റെയും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നും സ്ത്രീകള്‍ അക്രമിയെ തിരിച്ചുപദ്രവിച്ചാല്‍ അവരെ എല്ലാ രീതിയിലും പിന്തുണയ്ക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത മുംബൈ പോലീസ് കമ്മീഷണര്‍ ഡോക്ടര്‍ സത്യപാല്‍ സിങ് പറഞ്ഞു.

കേസില്‍ പ്രതിയാകുന്ന വ്യക്തിയെ വടികൊണ്ട് അടിച്ചൊതുക്കാന്‍ പോലീസിന് കഴിയില്ല. അപ്പോള്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തും . പിന്നെ അവരെ മര്‍ദ്ദിച്ചതിന് തങ്ങള്‍ വിശദീകരണം നല്‍കേണ്ടതായി വരും. എന്നാല്‍ തങ്ങളെ മര്‍ദ്ദിക്കുന്നതിനിടെ സ്ത്രീകള്‍ അക്രമികളെ തിരിച്ച് ആക്രമിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി

English summary
Union Minister Sharad Pawar seems to have found a way to deal with those who sexually harass women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X