Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വിവാഹിതയെ കൂട്ടമാനഭംഗത്തിനിരയാക്കി

Rape
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും കൂട്ടമാനഭംഗം. വിവാഹിതയെ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ മാനഭംഗപ്പെടുത്തി. മാര്‍ച്ച് 10ന് ഞായറാഴ്ചയാണ് സംഭവം നടന്നത്. തെക്കന്‍ ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപത്തുനിന്നും കാലത്ത് ഒന്‍പതുമണിയോടെയാണ് മുപ്പത്തിയഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

പ്രഗതി മൈതാന്‍ മെട്രോ സ്‌റ്റേഷന് സമീപം രാത്രി പത്തുമണിയോടെ ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. തനിയ്ക്ക് പരിചയമുള്ളവരാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തലസ്ഥാനനഗരം സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇവിടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

2012 ഡിസംബര്‍ പതിനാറിന് ഓടിക്കൊണ്ടിരുന്ന ബസില്‍ പെണ്‍കുട്ടി മാനഭംഗത്തിനിയായ സംഭവം അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ദില്ലി സാക്ഷിയാവുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷവും ഒട്ടേറെ പീഡനവാര്‍ത്തകളാണ് ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+