കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ളാറ്റില്‍ അനാശാസ്യം; 4പേര്‍ പിടിയില്‍

  • By Super
Google Oneindia Malayalam News

immoral traffic
കൊച്ചി: ഫ്ളാറ്റ് കേന്ദ്രീകരിച്ച് അനാശസ്യ പ്രവര്‍ത്തനം നടത്തിവന്ന മൂന്നു സ്ത്രീകളെയും ഒരു പുരുഷനെയും തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റുചെയ്തു. ഫ്ളാറ്റില്‍ നിന്നും മയക്കുമരുന്നുകളും അശ്ലീലപുസ്തകങ്ങളും നീലച്ചിത്ര സിഡികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നാലു പേരെ അറസ്റ്റുചെയ്തതുകൂടാതെ രണ്ട് യുവതികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കി ഇവിടെ കൊണ്ടുവന്ന് അനാശാസ്യ പ്രവര്‍ത്തനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്.

ഇടക്കൊച്ചി സ്വദേശിനി മായ (65), ഇടപ്പള്ളിസ്വദേശിനി വത്സ (40), കട്ടപ്പന തോപ്രാംകുടി സ്വദേശിനി സാലി തങ്കച്ചന്‍ (40), കടവന്ത്ര സ്വദേശി മനേഷ് (40) എന്നിവരെയാണ് തൃപ്പൂണിത്തുറ ചാത്താരിയിലുള്ള പഴയ ഫ്‌ലാറ്റില്‍നിന്ന് തൃപ്പൂണിത്തുറ സിഐ ബൈജു എം. പൗലോസ്, എസ്‌ഐ പി.ആര്‍. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്. എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസി. കമ്മീഷണര്‍ ബിജോ അലക്‌സാണ്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസ് അന്വേഷണംനടത്തി പ്രതികളെ അറസ്റ്റ്‌ചെയ്തത്. കുത്തിവെയ്ക്കുന്ന മയക്കുമരുന്നുകളുടെ 25ഓളം പായ്ക്കറ്റുകളാണ് ഫ്ളാറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തത്.

ഡോക്ടര്‍മാര്‍ക്ക് സാമ്പിളായി ലഭിക്കുന്നവയാണിതെന്നും ഇത് എങ്ങനെ ഇത്രയധികം ഇവിടെയെത്തി എന്നതിനെക്കുറിച്ചൊക്കെ വിശദഅന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ജെസി എന്ന സ്ത്രീ വാടകയ്‌ക്കെടുത്തിരുന്ന ഫ്ളാറ്റിലാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. ഇവര്‍ എവിടത്തുകാരിയാണെന്ന് അറിവായിട്ടില്ല. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഫഌറ്റിലേക്ക് ആളുകളെ കൂട്ടിക്കൊണ്ടുവരുന്നത് സാലിയും വത്സയുമാണെന്ന് എസ്‌ഐ പറഞ്ഞു. പ്രായമേറിയ സ്ത്രീ ഫഌറ്റില്‍ താമസിക്കുന്നുണ്ടെന്ന് പുറമേനിന്നുള്ളവര്‍ക്ക് മനസ്സിലാക്കാനും അനാശാസ്യ പ്രവര്‍ത്തനം പുറത്തറിയാതിരിക്കാനുമായിട്ടാണ് 65കാരിയെ താമസിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

English summary
Police on arrested four persons including 3 women, including on charges of violating the Immoral Traffic Prevention Act from a flat in Thrippunithura.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X