കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യനെല്ലി: ഹൈക്കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടു

Google Oneindia Malayalam News

High Court
കൊച്ചി: സൂര്യനെല്ലി പീഡനക്കേസില്‍ പി ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളില്‍ നിന്നുള്ള അറിവ് മാത്രമേ ഇക്കാര്യത്തില്‍ കോടതിക്ക് ഉള്ളൂ. ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശദമായ സത്യവാങ്മൂലം വേണം - കോടതി നിര്‍ദ്ദേശിച്ചു.

സൂര്യനെല്ലി പീഡനക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പി ജെ കുര്യനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരള മഹിളാ സംഘം ജനറല്‍ സെക്രട്ടറി കമലാ സദാനന്ദനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സി പി ഐയുടെ വനിതാവിഭാഗം സംഘടനയാണ് കേരള മഹിളാ സംഘം. പതിനേഴ് വര്‍ഷം മുന്‍പ് നല്‍കിയ അതേ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. മുഖ്യപ്രതിയായ ധര്‍മരാജന്റെ മൊഴിയും കോടതി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സൂര്യനെല്ലി കേസിലെ 33 പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഈ മാസം 15 ന് പരിഗണിക്കാനിരിക്കുകയാണ്.

എന്നാല്‍ മുന്‍പ് പലരും അന്വേഷിച്ച കേസ് വീണ്ടും അന്വേഷിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്. സംഭവം നടന്നിട്ട് പതിനേഴ് വര്‍ഷം കഴിഞ്ഞുവെന്നും വീണ്ടും അന്വേഷിക്കാന്‍ തടസ്സങ്ങള്‍ ഉണ്ടെന്നും നേരത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ അവഹേളനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിന് പിന്നില്‍ താന്‍ കാരണം അവസരം ലഭിച്ച ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് തനിക്കറിയാമെന്നും കുര്യന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കുര്യന്‍ തന്നെ പീഡിപ്പിച്ചതായും ഇക്കാര്യത്തില്‍ പുനരന്വേഷണം വേണമെന്നും കാണിച്ച് പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് ഫാക്‌സ് മുഖേന പരാതി നല്‍കിയതോടെയാണ് പതിനേഴ് വര്‍ഷം പഴക്കമുള്ള സൂര്യനെല്ലി പീഡനക്കേസ് വീണ്ടും ചര്‍ച്ചയായത്. അന്ന് തന്നെ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതാണ്. എങ്കിലും ഉദ്യോഗസ്ഥര്‍ ഇടപെട്ട് കുര്യനെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 1996 ല്‍ നാല്‍പ്പതിലധികം പേര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്.

English summary
Kerala High Court directed the state government to file a statement regarding details of Suriyanelli rape case against P J Kurien.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X