Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളം നിര്‍ബന്ധം: ശുപാര്‍ശ പിഎസ്സി അംഗീകരിച്ചു

Kerala PSC
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പിഎസ്സി അംഗീകരിച്ചു. സര്‍ക്കാര്‍ ജോലി സ്ഥിരപ്പെടാന്‍ മലയാളം നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശയാണ് പിഎസ്സി അംഗീകരിച്ചത്. ഇനിമുതല്‍ ഇതിനാവശ്യമായ ഭാഷാപരീക്ഷ പിഎസ്സി തന്നെ നടത്തും. എസ് എസ് എല്‍ സി നിലവാരത്തിലുള്ള ഭാഷാ പരീക്ഷയായിരിക്കും ഇതിനായി നടത്തുക.

പത്താം ക്ലാസിലോ പ്ലസ് ടുവിനോ മലയാളം പഠിച്ചിട്ടില്ലാത്തവരും പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഭാഷാപരീക്ഷ വിജയിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോള്‍ പി എസ് സി വഴി സര്‍ക്കാര്‍ ജോലികള്‍ കിട്ടുന്നതിന് മലയാളഭാഷയിലുള്ള അറിവ് പ്രധാനമല്ല. എന്നാല്‍ ഭാഷാപരീക്ഷ വരുന്നതോടെ പിഎസ്സി ടെസ്റ്റ് ജയിച്ചാലും ജോലി ഉറപ്പാവില്ല എന്ന സ്ഥിതിയിലാവും ഉദ്യോഗാര്‍ത്ഥികള്‍. ജോലി സ്ഥിരപ്പെടുത്തുന്നതിനായി നടത്തുന്ന ഭാഷാപരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് കിട്ടിയ ജോലി കൂടെ നഷ്ടപ്പെടും. കഷ്ടപ്പെട്ട് പഠിച്ച് ജോലി കിട്ടിയാലും മൂന്ന് വര്‍ഷത്തെ പ്രൊബേഷന് ശേഷം വീണ്ടും ഒരു പരീക്ഷയെഴുതി വേണം ജോലി ഉറപ്പാക്കാന്‍ എന്ന സ്ഥിതിയിലാണ് പിഎസ്സി ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്ഥിതി.

മലയാള ഭാഷാ പരിജ്ഞാനം സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയത്തില്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നതാണ്. സിവില്‍ സര്‍വീസില്‍ ഒരു സംസ്ഥാനത്ത് നിന്നും നിയമിക്കപ്പെടുന്നവര്‍ ആ പ്രത്യേക സംസ്ഥാനത്തെ തദ്ദേശ ഭാഷ പഠിക്കണമെന്നതുപോലെയാണ് സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവെന്നും സാംസ്‌കാരിക നയത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പിഎസ്സി നിര്‍ദ്ദേശം അംഗീകരിച്ചതോടെ ഭാഷാപരിജ്ഞാനപരീക്ഷ ഏത് വിധത്തിലായിരിക്കും എന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിറയുന്നത്.

നിലവില്‍ത്തന്നെ പിഎസ്സി പരീക്ഷകളെക്കുറിച്ചും അതിലെ ക്രമക്കേടുകളെക്കുറിച്ചും നിരവധി പരാതികള്‍ ഉയരുന്ന കാഴ്ചയാണ് സംസ്ഥാനത്ത്. പ്രധാന പരീക്ഷയിലോ കൂടിക്കാഴ്ചയില്‍വച്ചോ ഭാഷാപരിജ്ഞാനം പരിശോധിക്കാവുന്നതേയുള്ളൂ എന്നിരിക്കേയാണ് പ്രൊബേഷന്‍ കാലയളവില്‍ ഭാഷാപരിജ്ഞാനം അളക്കാനായി പ്രത്യേക പരീക്ഷയ്ക്ക് ഒരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+