നാറ്റോ ആക്രമണം:അഫ്ഗാനില്‍ സിനിമാതാരം കൊല്ലപ്പെട്ടു

ഹെല്‍മാന്ദിയോടൊപ്പം മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സഹോദരിയെ കാണാനായി ഖോസ്‌കാബി പ്രവിശ്യയിലെത്തിയ ഹെല്‍മാന്ദിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് സഹോദരന്‍ ദിലാവര്‍ അറിയിച്ചു. തിരിച്ചറിയാന്‍ പ്രയാസപ്പെടുന്ന തരത്തില്‍ അംഗഭംഗം സംഭവിച്ച നിലയിലായിരുന്നു മൃതദേഹമെന്നും ദലാവര്‍ അറിയിച്ചു. പോലീസ് വൃത്തങ്ങളും ഹെല്‍മാന്ദിയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
തീവ്രവാദത്തിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ച് പ്രശസ്തനായ ഹെല്‍മാന്ദി ഭീകരാക്രമണത്തിന്റെ ഇരയായാണ് കൊല്ലപ്പെട്ടത് എന്നതാണ് ഇതിലെ വിരോധാഭാസം. അഫ്ഗാന്‍ സര്‍ക്കാരിന്റെ ചാരനാണെന്ന് സംശയിച്ചായിരുന്നു സിനിമാതാരത്തെ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയതെന്ന് കൊല്ലപ്പെട്ട നാസര്‍ മുഹമ്മദ് മജ്‌നോന്യാര്‍ ഹെല്‍മാന്ദിയുടെ സഹോദരന്‍ ദിലാവര്‍ പറഞ്ഞു. നാറ്റോ വ്യോമാക്രമണത്തില്‍ ഹെല്‍മാന്ദിയോടൊപ്പം മൂന്ന് തീവ്രവാദികളും കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ഹെല്‍മാന്ദിയൊടൊപ്പം ഇവരും കൊല്ലപ്പെടുകയാണുണ്ടായത്. കൊല്ലപ്പെട്ടവരില്‍ തീവ്രവാദികളുടെ പ്രാദേശഇക നേതാവായ മുഹമ്മദ് ആലവും ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications