കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം സമരാനുകൂലികള്‍ക്ക് വിദേശസഹായം

  • By Leena Thomas
Google Oneindia Malayalam News

തിരുനല്‍വേലി: കൂടംകുളം ആണവനിലയത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് വിദേശത്തു നിന്ന് സാമ്പത്തിക സഹായം. സമരാനുകൂലികള്‍ക്ക് വിദേശത്തുനിന്നു ലഭിക്കുന്ന ധനസഹായധനത്തെക്കുറിച്ചുള്ള ബാങ്ക് ഇടപാടുകള്‍ പുറത്തായി. പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിക്കുന്ന തവാസി കുമാറും ഭാര്യ അംബികയുമാണ് വിദേശത്തു നിന്നും പണം കൈപറ്റിയത്.

അംബികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലണ്ടനിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആനന്ദ് ഏലിയാസ് ജോഷ്വാ ആനന്ദ് ആണ് കനറാ ബാങ്ക് വഴി 30ലക്ഷം രൂപ കൈമാറിയത്. കൂടം കുളം സമരത്തിനു പിന്നില്‍ വിദേശശക്തികളുണ്ടെന്ന് കേന്ദ്രമന്ത്രിമാര്‍ ആരോപിച്ചിരുന്നതിന്റെ പശ്ചാത്തലത്തില്‍ സമരവുമായി ബന്ധമുള്ള ആറു സന്നദ്ധസംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പണം കൈമാറ്റത്തെക്കുറിച്ച് തമിഴ്‌നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങളെ അറിയിച്ചുവെന്ന് പൊലീസ് പറഞ്ഞു.

Kudankulam

അംബികയുടെ ഭര്‍ത്താവ് തവാസി കുമാര്‍ കൂടംകുളം ആണവനിലയത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സമരത്തിന്റെ പ്രധാന വ്യക്തിയാണ്. അംബികയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയം 102 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. പെട്ടെന്ന് വന്ന സ്വത്താണ് സ്ത്രീയെ നിയമത്തിനു മുമ്പില്‍ എത്തിച്ചത്. മോഷ്ടിച്ച പണമായിരിക്കാം ഇതെന്നാണ് ആദ്യം പോലീസ് കരുതിയത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലിലും അന്വേഷണത്തിനൊടുവിലാണ് ഇത് വിദേശത്തുനിന്നു വന്ന പണമാണെന്ന് മനസ്സിലായത്.

എന്നാല്‍, പണം എത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് തവസി കുമാര്‍. 1996 ല്‍ താന്‍ ആനന്ദിന്റെ ഡ്രൈവറായിരുന്നവെന്നും അദ്ദേഹത്തിനു വേണ്ടി ഭൂമി വാങ്ങാനാണു പണം കൈമാറിയതെന്നും തവസികുമാര്‍ പറഞ്ഞു. ആരോപണം തെറ്റെന്ന് കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാറും അവകാശപ്പെട്ടു.

കൂടം കുളം സമരത്തിനു പിന്നില്‍ വിദേശകരങ്ങളുണ്ടെന്ന് ഈ സംഭവത്തിന്റെ പേരില്‍ പുറത്തു വന്നതെന്ന് പോലീസ് പറഞ്ഞു. നേരത്തെ സമരക്കാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന് സംശയമുണ്ടായിരുന്നു. ഈ സംശയത്തെ തുടര്‍ന്ന് ഇതേപ്പറ്റി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റലിജന്‍സ് ബ്യൂറോയെ ചുമതലപ്പെടുത്തിയിരുന്നു.

English summary
It was always in the air and now a case has been filed linking agitation against Kudankulam nuclear plant to foreign funds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X