കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദാചാര പോലിസിന്റെ മര്‍ദ്ദനം യുവാവ് മരിച്ചു.

  • By Leena Thomas
Google Oneindia Malayalam News

കൊല്‍ക്കത്ത: റെയില്‍വേ പോലിസ് സദാചാര സംരക്ഷകരായി 'കരുത്ത് തെളിയിച്ചു'. റെയില്‍വേ സുരക്ഷാസേനാംഗമാണ് യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസ് എടുത്തു.

ആര്‍പിഎഫ് ഭടന്‍ പരിതോഷ് ഘോഷാണ് സ്‌റ്റേഷനിലെ വെയിറ്റിങ്ങ് റൂമിലുണ്ടായിരുന്ന 45 വയസ്സുകാരനായ ദിലീപിനെ മര്‍ദ്ദിച്ച് അവശനാക്കിയത്. വിശ്രമമുറിയിലിരിക്കുകയായിരുന്ന ദിലീപിനും ഭാര്യ റോമ ഘോഷിനും നേരെയായിരുന്നു റെയില്‍വേ പോലീസിന്റെ അപ്രതീക്ഷിത ആക്രമണം. ഒരു രാത്രി മുഴുവന്‍ ഇവര്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചതിനെ ചൊല്ലിയാണ് വാക്ക് തര്‍ക്കം തുടങ്ങിയത്. തര്‍ക്കം മൂത്തപ്പോള്‍ പോലിസ് യുവാവിനെ മര്‍ദ്ദിക്കുകയും അവശനാക്കുകയും ചെയ്തു.

ദിലീപും റോമയും തമ്മില്‍ വിവാഹം കഴിച്ചില്ലെന്നും അവര്‍ തമ്മില്‍ അവിഹിത ബന്ധമാണെന്നും പറഞ്ഞാണ് പോലീസ് ഇയാളെ ചോദ്യം ചെയ്തത്. എന്നാല്‍ യുവാവ് തന്റെ ഐഡി കാര്‍ഡും രേഖകളും പോലീസിനെ കാണിച്ചെന്നും എന്നിട്ടും ഇയാളെ മര്‍ദ്ദിക്കുകയായിരുന്നെന്നും വെയിറ്റിങ്ങ് റൂമിലുണ്ടായിരുന്ന മറ്റുള്ളവര്‍ പറഞ്ഞു. ഇടിച്ചു പരവശനാക്കിയ ദിലീപിനെ ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരിച്ചു

English summary
Police high-handedness turned tragic in West Bengal once again when a 45-year-old man, on a pilgrimage with his wife, died after he was allegedly beaten up by a jawan of the Railway Police Force or RPF at the Behrampore railway station this morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X