Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗണേഷിന്റെ ഭാര്യ പരാതി തന്നിട്ടില്ല: മുഖ്യമന്ത്രി

oommen-chandy-talk
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചി തനിക്ക് ഗണേഷിനെതിരായ പരാതി തന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗണേഷ് കുമാറിന്റെ ഭാര്യ യാമിനി തന്നെ വന്നുകണ്ടിരുന്നവെങ്കിലും പരാതിയൊന്നും തന്നിരുന്നില്ല. പത്രവാര്‍ത്ത തെറ്റാണെന്ന് പി സി ജോര്‍ജ്ജ് കൂടി ഉള്‍പ്പെട്ട യു ഡി എഫ് യോഗത്തില്‍ത്തന്നെ താന്‍ പറഞ്ഞിരുന്നതാണ്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തനിക്ക് നടപടിയെടുക്കാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനുശഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദനി അസ്വാഭാവികമായി ഒന്നും പറഞ്ഞതായി താന്‍ കരുതുന്നില്ല. മകളുടെ നിക്കാഹിനിടെ നടത്തിയ സ്വാഭാവിക പ്രതികരണം മാത്രമാണത് - മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കടല്‍ക്കൊല കേസില്‍ തടവിലായിരുന്ന നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പോകാന്‍ അനുവദിച്ചപ്പോള്‍ തന്നെ കേരളം എതിര്‍പ്പ് അറിയിച്ചിരുന്നതാണ്. ഇത്തവണ വോട്ട് ചെയ്യാന്‍ പോകാന്‍ അനുവാദം നല്‍കിയപ്പോഴും കേരളം തടസ്സവാദം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തിന് അഭിപ്രായം പറയാനാകില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇറ്റലിയുടെ നിലപാടില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ഫാക്‌സ് സന്ദേശം അയച്ചതായി ഉ്മ്മന്‍ ചാണ്ടി പറഞ്ഞു.

ഇറ്റാലിയന്‍ അംബാസിഡറുടെ ജാമ്യത്തില്‍ നാവികരെ പോകാനായി അനുവദിച്ചപ്പോള്‍ കേരളം എതിര്‍പ്പ് അറിയിച്ചിരുന്നു. അംബാസിഡര്‍ക്കെതിരെ കോടതിക്കുപോലും നടപടിയെടുക്കാനാവില്ല. ഇന്ന് തന്നെ ദില്ലിയിലേക്ക് തിരിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിനെയും കണ്ട് കേരളത്തിന് ഇക്കാര്യത്തില്‍ നിയമപരമായി എന്തുചെയ്യാന്‍ സാധിക്കും എന്ന് അന്വേഷിക്കും. അഭിഭാഷകരുമായി നാളെ കേരള ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+