കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന്റെ കണ്ണുകള്‍ വത്തിക്കാനിലെ പുകക്കുഴലില്‍

  • By Lakshmi
Google Oneindia Malayalam News

St. Peter's Square
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവ് മാര്‍ച്ച് 12ന് ചൊവ്വാഴ്ച ആരംഭിയ്ക്കും. കാലത്ത് പതിനൊന്നു മണിയ്ക്ക് അതായത് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ കര്‍ദ്ദിനാള്‍മാരുടെ സമൂഹബലി നടക്കും. ബസിലിക്കയ്ക്ക് അടുത്തുള്ള സിസ്റ്റൈന്‍ ചാപ്പലിലാണ് വോ്‌ട്ടെടുപ്പ് നടക്കുക. സഭയില്‍ വോട്ടവകാശമുള്ള 115 കര്‍ദ്ദിനാള്‍മാരാമണ് തങ്ങള്‍ക്കിടയില്‍ നിന്നും പുതിയ പാപ്പയെ തിരഞ്ഞെടുക്കുക.

ആദ്യ ദിവസം ഒന്നോ, രണ്ടോ വോട്ടെടുപ്പ് നടക്കും. ഇതില്‍ തീരുമാനമായില്ലെങ്കില്‍ അടുത്ത ദിവസങ്ങളിലും വോട്ടെടുപ്പ് തുടരും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുതിയ മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. ജയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. 266ആമത്തെ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് നടക്കാന്‍ പോകുന്നത്. മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടാല്‍ അക്കാര്യം വ്യക്തമാക്കിക്കൊണ്ട് സിസ്റ്റൈന്‍ ചാപ്പലിന്റെ ചമ്മിനിയിലൂടെ വെളുത്ത പുക ഉയരും, വെളുത്ത പുക ഉയരുന്നതിന് പിന്നാലെ മാര്‍പ്പാപ്പ ബസിലിക്കയുടെ ബാല്‍ക്കണിയില്‍ ജനങ്ങളെ കാണാനെത്തും. സഭയുടെ ചരിത്രത്തില്‍ മൂന്നുവര്‍ഷം വരെയെല്ലാം പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നീണ്ടുപോയിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തൊന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

കര്‍ദിനാള്‍മാര്‍ വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്നവരുടെ പേര് കടലാസില്‍ എഴുതി പ്രത്യേക പെട്ടിയില്‍ നിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ബാലറ്റില്‍ സ്വന്തം പേര് രേഖപ്പെടുത്താന്‍ പാടില്ല. ഓരോ റൗണ്ടിലും വോട്ടെണ്ണിക്കഴിഞ്ഞാല്‍ ബാലറ്റ് കത്തിയ്ക്കും. തീരുമാനമാകാത്ത ഓരോ വോട്ടെണ്ണല്‍ കഴിയുമ്പോഴും ചാപ്പലിന്റെ പുകക്കുഴലിലൂടെ കറുത്തപുകയുയരും.

സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിക്കഴിഞ്ഞാല്‍ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഫോണ്‍, പത്രങ്ങള്‍, ടിവി എന്നിവയൊന്നും ചാപ്പലില്‍ പ്രവേശിപ്പിക്കില്ല. വോട്ടെടുപ്പ് പരമരഹസ്യമായിരിക്കും. കര്‍ദ്ദിനാള്‍മാര്‍ക്കുള്ള ഭക്ഷണം മാത്രമാണ് പുറത്തുനിന്നെത്തുക. ചാപ്പലിന് സമീപമുള്ള സാന്റ മാര്‍ത്ത എന്ന കെട്ടിടത്തിലാണ് കര്‍ദ്ദിനാള്‍മാര്‍ വോട്ടെടുപ്പ് കാലത്ത് താമസിക്കുക.

കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാരില്‍ 60 പേര്‍ യൂറോപ്പില്‍ നി്ന്നാണ്. പതിനാലുപേര്‍ വടക്കേ അമേരിക്കയില്‍ നിന്നും 19 പേര്‍ ലാറ്റിന്‍ അമേരിക്കയില്‍ നിന്നും, 11 പേര്‍ ആഫ്രിക്കയില്‍ നിന്നും ഒരാള്‍ ഓഷ്യാനയില്‍ നിന്നുമാണ്. ഇന്ത്യയില്‍ നിന്ന് അഞ്ച് കര്‍ദ്ദിനാള്‍മാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ കേരളത്തില്‍ നിന്നും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മാര്‍ ക്ലീമിക്‌സും ഉള്‍പ്പെടുന്നു.

എല്ലാകാലത്തും സഭയില്‍ അധിപത്യം പുലര്‍ത്തിയ യൂറോപ്പില്‍ സഭയ്ക്ക് ക്ഷീണം നേരിടുന്ന കാലമാണിത്. ഇത്തരമൊരു സാഹചര്യത്തില്‍ യൂറോപ്പിന് പുറത്തുനിന്നുള്ളയാള്‍ മാര്‍പ്പാപ്പയാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ജ്ഞാനസ്‌നാനം സ്വീകരിച്ച ഏതു കത്തോലിക്കാ പുരുഷനും മാര്‍പാപ്പ ആകാമെങ്കിലും കര്‍ദിനാള്‍മാരില്‍ ഒരാളാകുന്നതാണ് കീഴ്‌വഴക്കം.

English summary
Cardinals gathered in Rome to elect a new pope will begin voting later on Tuesday, with no clear frontrunner in sight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X