കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീരില്‍ തീവ്രവാദി ആക്രമണം: 7 മരണം

Google Oneindia Malayalam News

jammu-firing
ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച്‌ സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ബെമിനയിലെ പബ്ലിക് സ്‌കൂളിന് സമീപത്തുള്ള സി ആര്‍ പി എഫ് ക്യാംപിന് നേരെയാണ് തീവ്രവാദികളുടെ ആക്രമണം ഉണ്ടായത്. വെടിവെപ്പില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു. തീവ്രവാദികള്‍ക്കെതിരെ സി ആര്‍ പി എഫ് സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ശക്തമായ വെടിവെപ്പില്‍ ഏഴ് സി ആര്‍ പി എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനുശേഷമാണ് ശ്രീനഗറില്‍ ഇത്രയും വലിയ ഒരു ഏറ്റുമുട്ടല്‍ നടക്കുന്നത്.

രണ്ട് തീവ്രവാദികളാണ് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചാവേറാക്രമണമാണ് ഉണ്ടായത്. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടുകഴിഞ്ഞു. എങ്കിലും കൂടുതല്‍ തീവ്രവാദികള്‍ ഉണ്ടോ എന്നറിയാനായി സി ആര്‍ പി എഫ് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ തിരച്ചിലിനായി സൈന്യത്തിന്റെ സഹായം തേടാനും നീക്കമുണ്ട്. സി ആര്‍ പി എഫ് ക്യാംപ് ലക്ഷ്യം വച്ചുകൊണ്ട് തന്നെയായിരുന്നു വെടിവെപ്പ്. ബെമിനയിലെ പബ്ലിക് സ്‌കൂളിന് സമീപത്താണ് ആക്രമണം നടന്നത്. സ്‌കൂളിന് ഇന്ന് അവധിയായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല.

തലസ്ഥാനമായ ശ്രീനഗറില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ദൂരത്താണ് ആക്രമണം നടന്ന ബെമിനയിലെ പബ്ലിക് സ്‌കൂള്‍ പരിസരം. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കാശ്മീരില്‍ ഇത്രയും കനത്ത ഭീകരാക്രമണം ഉണ്ടായിട്ടില്ല. അഫ്‌സല്‍ ഗുരുവനെ തൂക്കിലേറ്റിയ ഇന്ത്യന്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചാവേര്‍ ആക്രമണമാണ് നടന്നതെന്നും ഏറ്റുമുട്ടലില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ടതായും ശ്രീനഗര്‍ ഐ ജി സ്ഥിരീകരിച്ചു.

English summary
Five CRPF cops killed in firing in Bemina area in Srinagar,two militants also killed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X