കാമുകിയായ ടീച്ചറെ വിദ്യാര്‍ഥി തട്ടികൊണ്ടുപോയി

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കാറിലെത്തിയാണ് ഇവര്‍ യുവതിയെ തട്ടിക്കൊണ്ടുപോയത്. നാഗര്‍കോവിലിനടുത്ത ഇരൈച്ചല്‍കുളത്തെ സണ്‍ എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ഗൗതമിന്റെ നേതൃത്വത്തിലായിരുന്നു തട്ടികൊണ്ടുപോകല്‍. കോളജ് അധ്യാപികയായ 24 കാരി ജാസ്മിന്‍ സുജിയും അവസാനവര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിയും 20 കാരനുമായ ഗൗതമും തമ്മില്‍ പ്രണയത്തിലായിരുന്നു.
ജാസ്മിന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാര്‍ച്ച് എട്ടിന് ഇരുവരും ഒളിച്ചോടി. മാതാപിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവില്‍ ജാസ്മിന്‍ വീട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഗൗതമിനെ കാണാനും ഫോണ്‍ സ്വീകരിക്കാനും ജാസ്മിന്‍ തയാറാകാതിരിക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകല്‍ അരങ്ങേറിയത്.
ഒളിച്ചോടിപ്പോയി വിവാഹത്തിന് യുവതി തയാറാകാത്തതും ഇതിന് കാരണമായെന്നാണ് സൂചന. ഗൗതമിനെ കൂടാതെ സുഹൃത്തുക്കളായ മൂന്നുപേര്‍കൂടി ചേര്‍ന്നാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും തട്ടികൊണ്ടുപോകലിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications