കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിക്കാരായാല്‍ പിന്നെ എന്തുമാകാമല്ലോ

Google Oneindia Malayalam News

italy-map
ദില്ലി: ഇറ്റലിക്കാരായാല്‍ ആര്‍ക്കും എന്തും ആകാമെന്നാണോ? ചോദിക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. കടല്‍ക്കൊല കേസില്‍ ജാമ്യത്തില്‍പ്പോയ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് ചര്‍ച്ച ചെയ്യവേ ബി ജെ പി നേതാവ് ജസ്വന്ത് സിംഗാണ് ഇത്തരമൊരു സംശയം ഉന്നയിച്ചത്. ഇറ്റലിക്കാരായത് കൊണ്ട് മാത്രമാണ് ചട്ടങ്ങള്‍ ലംഘിച്ച് കൊലക്കേസ് പ്രതികളായ നാവികരെ ഇടക്കിടെ നാട്ടിലേക്കയക്കുന്നത്് എന്നായിരുന്നു മുന്‍ വിദേശ കാര്യമന്ത്രി കൂടിയായ ജസ്വന്ത് സിംഗിന്റെ ആരോപണം. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ താല്‍പര്യങ്ങളുള്ളതായി നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നാവികരെ വിട്ടയച്ച കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും ഇറ്റലിയും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ കക്ഷിനേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ക്രിസ്മസ് ആഘോഷത്തിനായി നാവികരെ നാട്ടിലേക്കയച്ചതു തന്നെ തെറ്റായിരുന്നു. എന്തിനാണ് ഇറ്റലിക്ക് മാത്രം ഇത്തരമൊരു പരിഗണന നല്‍കുന്നത്?. കേന്ദ്രവും ഇറ്റാലിയന്‍ സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണ്. കൊലക്കേസ് പ്രതികളായ നാവികരെ ഇന്ത്യന്‍ നിയമമനുസരിച്ച് ശിക്ഷിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായല്ല ഇറ്റലി ഇന്ത്യയെ വഞ്ചിക്കുന്നതെന്നും ഒക്ടോവിയോ ക്വത്‌റോച്ചിയുടെ കാര്യത്തിലടക്കം സമാന സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.

നാവികരെ വിട്ടുകിട്ടാനായി എന്ത് നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ എടുക്കാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. നാവികര്‍ ഇന്ത്യ വിട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയുമായി ഒത്തുകളിക്കുകയാണെന്ന് സി പി എമ്മും കുറ്റപ്പെടുത്തി. ഇറ്റാലിയന്‍ നാവികരെ നാട്ടിലെത്തിക്കുന്നതിനായി ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്ന നിലപാടാണ് പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയില്‍ സ്വീകരിച്ചത്.

സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാല്‍ ഇറ്റലി കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നാവികരെ തിരിച്ചയക്കില്ലെന്ന് ഇറ്റലി പ്രസ്താവിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ തിരിച്ചയച്ചേക്കുമെന്നാണ് സൂചനകള്‍. ഇരുവരെയും തിരിച്ചെത്തിക്കാമെന്ന ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്ലേ മാര്‍സിനി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.

English summary
Opposition parties pointing that union government deceiving the people by sending Italian navel officers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X