കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടല്‍ക്കൊല: പ്രധാനമന്ത്രി മലക്കം മറിയുന്നു

Google Oneindia Malayalam News

manmohan-confused
ദില്ലി: കടല്‍ക്കൊല കേസില്‍ ജാമ്യത്തില്‍പ്പോയ നാവികരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വീണ്ടും നിലപാട് മാറ്റുന്നു. ഇറ്റലി തീരുമാനം അറിയിച്ചയുടന്‍ തന്നെ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വൈകുന്നേരത്തോടെ വിഷയത്തില്‍ എതിരഭിപ്രായവുമായി രംഗത്തെത്തി. ഇറ്റാലിയന്‍ നാവികരെ നാട്ടിലെത്തിക്കുന്നതിനായി ഏത് തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നാണ് പ്രധാനമന്ത്രി ഇന്ന് ലോകസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. സുപ്രീം കോടതിക്ക് ഇറ്റലി നല്‍കിയ ഉറപ്പ് പാലിക്കണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇന്ന് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകാതെ ആദ്യം ഇരിപ്പുറപ്പിച്ച പ്രധാനമന്ത്രി പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് നിലപാട് കടുപ്പിച്ചത്. സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാല്‍ ഇറ്റലി കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇറ്റലിയുമായി ഒത്തുകളിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. ഇറ്റാലിയന്‍ നാവികരെ വിട്ടയച്ച നടപടിയില്‍ ഇന്ത്യയ്ക്ക് വീഴ്ച പറ്റിയെന്ന് രാജ്യസഭ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ക്രിസ്മസ് ആഘോഷത്തിനായി നാവികരെ നാട്ടിലേക്കയച്ചതു തന്നെ തെറ്റായിരുന്നു. കേന്ദ്രനലപാടിനെ സി പി എം നേതാവ് സീതാറം യെച്ചൂരിയും വിമര്‍ശിച്ചു.

എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പര്‌സപരവിരുദ്ധമായ പ്രസ്താവനകള്‍ നടത്തുമ്പോഴും കടുത്ത നടപടികള്‍ക്ക് ഇന്ത്യ ഒരുങ്ങിയേക്കുമെന്ന സൂചനകളാണ് തലസ്ഥാനത്തുനിന്നും ലഭിക്കുന്നത്. നാവികരെ തിരിച്ചയക്കില്ലെന്ന് ഇറ്റലി പ്രസ്താവിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ തിരിച്ചയച്ചേക്കും. നാവികരുടെ കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം ഇറ്റാലിയന്‍ അംബാസിഡര്‍ക്കാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇരുവരെയും തിരിച്ചെത്തിക്കാമെന്ന ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്ലേ മാര്‍സിനി ഉറപ്പു നല്‍കിയതിനേത്തുടര്‍ന്നാണ് നാവികരെ വിട്ടയച്ചത്. ഈ ഉറപ്പു പാഴായ സാഹചര്യത്തിലാണ് ഇറ്റാലിയന്‍ സ്ഥാനപതിയെ തിരിച്ചയക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്.

English summary
Prime minister Dr. Manmohan Sigh came with a different stand in the issue of Italian navel officers' return to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X