മദനി ബുധനാഴ്ച ബാംഗ്ലൂരിലേക്ക്

വൈകുന്നേരം ആറു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ബാംഗ്ലൂരിലേക്ക് പറക്കും. ഏഴു മണിയോടെ ബാംഗ്ലൂരിലെത്തുന്ന മദനിയെ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോകും. പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ മദനിയ്ക്ക് 'സ്വീകരണമൊരുക്കാന്‍' ഇടത്-വലത് നേതാക്കള്‍ മത്സരിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്.
മകളുടെ വിവാഹവേദിയില്‍ വെച്ച് പിഡിപി നേതാവ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. പ്രസംഗത്തിനെതിരേ ബിജെപി പരസ്യമായി തന്നെ രംഗത്തുവന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയെയും കോടതിയെയും വെല്ലുവിളിച്ചുകൊണ്ടാണ് മദനി ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതെന്ന് ഭാരതീയ ജനതാപാര്‍ട്ടി ആരോപിച്ചു.
വിവാഹച്ചടങ്ങില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുന്‍ നിരയില്‍ തന്നെ ഇരിപ്പുറപ്പിച്ചതും വിവാദമായി. ഏറെ പഴികേട്ട അടവ് നയത്തിന്റെ ബാക്കിയാണിതെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് മദനി കേരളത്തിലെത്തിയത്. ഞായറാഴ്ച മകളുടെ വിവാഹത്തില്‍ പങ്കെടുത്തു. തൊട്ടടുത്ത ദിവസം അന്‍വാര്‍ശ്ശേരിയിലെത്തി പിതാവിനെ കാണുകയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications