ആനവണ്ടിക്ക് സിവില്‍ സപ്ലൈസ് വഴി ഡീസല്‍

സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ബങ്കുകളില്‍ നിന്ന് ഇന്ധനം നിറക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭാരത് പെട്രോളിയം കോര്പറേഷന്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് തുടങ്ങിയവയുമായി ഇക്കാര്യത്തില്‍ ധാരണയിലെത്താനും നീക്കമുണ്ട്. വന്‍കിട ഉപഭോക്താവല്ലാത്ത സിവില്‍ സപ്ലൈസ് കോര്പറേഷന് വഴി എണ്ണക്കമ്പനികളില്‍ നിന്നും സബ്സിഡി നിരക്കില്‍ ഡീസല്‍ വാങ്ങും. ഇത് കെ എസ് ആര് ടി സിയലടിക്കാനാണ് തീരുമാനം. ഫലത്തില്‍ എണ്ണക്കമ്പനികളില്‍ നിന്നും കിട്ടുന്ന അതേ വിലക്ക് കെ എസ് ആര് ടി സിക്ക് എണ്ണ കിട്ടും.
വന്‍കിട ഉപഭോക്താക്കള്‍ക്ക് സബ്സിഡി എടുത്തുകളഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കെ എസ് ആര് ടി സിക്ക് ലിറ്ററിന് 14 രൂപയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ജോസ് സിറിയക് അധ്യക്ഷനായ സമിതിയോട് മന്ത്രിസഭായോഗം റിപ്പോര്‍ട്ട് തേടിയത്. സിവില്‍ സപ്ലൈസ് കോര്പറേഷന് പമ്പുകളില്‍നിന്നു നേരിട്ട് ഡീസല്‍ വാങ്ങുക, എണ്ണക്കമ്പനികള്‍ നേരിട്ടു നടത്തുന്ന ബങ്കുകളില്‍നിന്നു ഡീസല്‍ അടിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചത്. എന്നാല്‍ ഈ രണ്ടു നിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകളില്‍ നിന്നും ഡീസലടിക്കാന്‍ മാത്രമുള്ള അനുമതി നല്‍കുകയായിരുന്നു.
നേരത്തെ വന്‍കിട ഉപയോക്താക്കള്‍ക്ക് സബ്സിഡി നല്‍കേണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണ് കെ എസ് ആര് ടി സിക്ക് ഇരുട്ടടിയായത്. നേരത്തെ തന്നെ നഷ്ടത്തിലോടിക്കൊണ്ടിരുന്ന ആനവണ്ടി ഇതോടെ സ്വതവേ ദുര്‍ബ്ബല പോരാത്തതിന് ഗര്‍ഭിണിയും എന്ന സ്ഥിതിയിലായി. ഇങ്ങനെ പോയാല്‍ കെ എസ് ആര് ടി സി അടച്ചുപൂട്ടേണ്ടി വന്നേക്കുമെന്ന സ്ഥിതി വന്നപ്പോഴാണ് താല്ക്കാലികാശ്വാസവുമായി മന്ത്രിസഭ രംഗത്തെത്തിയത്. ഡീസല്‍ സബ്സിഡി ഒഴിവാക്കിയതോടെ പ്രതിമാസം 90 കോടി രൂപയുടെ അധികനഷ്ടമാണ് കോര്പറേഷന് ഉണ്ടായത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications