ഷാവേസിന്റെ അമ്മയെ കെട്ടിപ്പിടിച്ചു;നെജാദ് കുടുങ്ങി

രക്ത ബന്ധമില്ലാത്ത സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് പോയിട്ട് സ്പര്‍ശിക്കുന്നത് പോലും ഇസ്ലാമിക നിയമത്തിനെതിരാണ് എന്നാണ് വിമര്‍ശകരുടെ വാദം. വിലക്കപ്പെട്ട പ്രവൃത്തി, അന്തസ്സില്ലാത്ത പ്രവൃത്തി എന്നിങ്ങനെയാണ് നെജാദിന്റെ പ്രവൃത്തിയെ ഇറാനിലെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ഹ്യൂഗോ ഷാവേസിന്റെ മാതാവിനെ കെട്ടിപ്പിടിക്കുന്ന ചിത്രത്തിനാണ് ചില ഇറാനിയന്‍ പത്രങ്ങള്‍ ഇത്തരത്തിലുള്ള അടിക്കുറിപ്പ് നല്‍കിയത്. ഇത് മാത്രമല്ല, ഷാവേസിനെ നെജാദ് രക്തസാക്ഷി എന്നു വിളിച്ചതും വിമര്‍ശകരെ ചൊടിപ്പിച്ചിട്ടുണ്ട്.
അടുത്ത രക്തബന്ധമില്ലാത്ത സ്ത്രീകളെ തൊടുന്നത് ഇസ്ലാമിക മത നിയമത്തിനെതിരാണ്. കവിളില്‍ തൊടുന്നതോ, കൈ പിടിച്ചു കുലുക്കുന്നതു പോലുമോ അനുവദിക്കാനാവില്ല. ഏത് സാഹചര്യത്തിലായാലും ഇതിന് മാറ്റമില്ല - മതപുരോഹിതനും നെജാദിന്റെ വിമര്‍ശകനായ മുഹമ്മദ് താഖ്വി റബാര്‍ പറഞ്ഞു. ഇറാന്റെ മുന്‍ ന്യായാധിപനായ ആയത്തുള്ള മൊഹമ്മദ് യാസ്ദി, പ്രസിഡണ്ട് കോമാളിയെ പോലെ പെരുമാറിയെന്നാണ് അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ അന്തസ് കാത്തു സൂക്ഷിക്കുന്നതില്‍ നെജാദ് പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. യേശ ക്രിസ്തുവിനെയും ഇമാം മഹ്ദിയെയും പോലെ ഷാവേസ് ഉയിര്‍ത്തുവരുമെന്ന നെജാദിന്റെ പ്രസ്താവനയും കടുത്ത വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്.
അതേസമയം ഹ്യൂഗോ ഷാവേസിന്റെ അസുഖബാധയെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് വെനസ്വേല. ഷാവേസിന് അസുഖം ബാധിക്കാനുള്ള സാഹചര്യത്തെ ക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് പ്രസിഡണ്ട് നിക്കോളാസ് മധുരോ അറിയിച്ചു.
-
ഇറാന് മര്‍മം നോക്കി അടിക്കുന്നു; ഡോളര്‍ കൈവിടാന്‍ സമ്മര്‍ദ്ദം, ലിബിയയും ഇറാഖും വീണ പദ്ധതി -
യുഎഇയും സൗദി അറേബ്യയും പ്ലാന്‍ ബി പുറത്തെടുത്തു; 2 പൈപ്പ് ലൈന്‍ സജീവം, ഹോര്‍മുസ് വിട്ടു -
ട്രംപും നെതന്യാഹുവും വന്നത് സദ്ദാം പ്ലാനുമായി; ഇറാനില്‍ അടിതെറ്റിച്ചത് ജാഫരിയുടെ മുസൈക് ഡിഫന്‍സ് -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
ഇറാന് വഴിയൊരുക്കി, ഇന്ത്യക്ക് ആശ്വാസം: 40,000 മെട്രിക് ടണ്‍ പാചകവാതകവുമായി കപ്പല്‍ ഇന്ത്യയിലേക്ക് -
'യുദ്ധക്കപ്പലുകള്‍ അയക്കൂ'; ഹോര്‍മുസ് കടലിടുക്കില്‍ ചൈന, ബ്രിട്ടണ് രാജ്യങ്ങളുടെ സഹായം തേടി ട്രംപ് -
ഇറാന് ആ നീക്കം നടത്തിയാല്‍ ലോകം തകരും; തുര്‍ക്കിയിലെ ആണവ കേന്ദ്രം മണത്തറിഞ്ഞു, 5 വിമാനം പോയി -
പുടിന് ഇറാനെ സഹായിക്കുന്നു: അടുത്തയാഴ്ച്ച ഇറാന് കഠിനമായിരിക്കുമെന്ന് ട്രംപ്: -
യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ ഇരുട്ടടി; വിമാനയാത്ര ഇന്നു മുതല്‍ ചിലവേറും: പുതിയ നിരക്കുകള്‍ ഇങ്ങനെ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ












Click it and Unblock the Notifications