കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാവേസിന്റെ അമ്മയെ കെട്ടിപ്പിടിച്ചു;നെജാദ് കുടുങ്ങി

Google Oneindia Malayalam News

ahemad-najad
ടെഹ്‌റാന്‍: അന്തരിച്ച ഹ്യൂഗോ ഷാവേസിന്റെ മാതാവിനെ ആശ്ലേഷിച്ച പ്രസിഡണ്ട് മഹ്മൂദ് അഹമ്മദി നെജാദിനെതിരെ ഇറാനില്‍ പ്രതിഷേധം. ഇറാന്‍ അനുവര്‍ത്തിച്ചു വരുന്ന ഇസ്ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണ് നെജാദിന്റെ പ്രവൃത്തിയെന്നാണ് മത യാഥാസ്ഥിതികരുടെ വാദം. വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അന്ത്യ കര്‍മങ്ങള്‍ക്കിടയിലാണ് അഹ്മദി നെജാദ് ഷാവേസിന്റെ മാതാവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത്.

രക്ത ബന്ധമില്ലാത്ത സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് പോയിട്ട് സ്പര്‍ശിക്കുന്നത് പോലും ഇസ്ലാമിക നിയമത്തിനെതിരാണ് എന്നാണ് വിമര്‍ശകരുടെ വാദം. വിലക്കപ്പെട്ട പ്രവൃത്തി, അന്തസ്സില്ലാത്ത പ്രവൃത്തി എന്നിങ്ങനെയാണ് നെജാദിന്റെ പ്രവൃത്തിയെ ഇറാനിലെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്. ഹ്യൂഗോ ഷാവേസിന്റെ മാതാവിനെ കെട്ടിപ്പിടിക്കുന്ന ചിത്രത്തിനാണ് ചില ഇറാനിയന്‍ പത്രങ്ങള്‍ ഇത്തരത്തിലുള്ള അടിക്കുറിപ്പ് നല്‍കിയത്. ഇത് മാത്രമല്ല, ഷാവേസിനെ നെജാദ് രക്തസാക്ഷി എന്നു വിളിച്ചതും വിമര്‍ശകരെ ചൊടിപ്പിച്ചിട്ടുണ്ട്.

അടുത്ത രക്തബന്ധമില്ലാത്ത സ്ത്രീകളെ തൊടുന്നത് ഇസ്ലാമിക മത നിയമത്തിനെതിരാണ്. കവിളില്‍ തൊടുന്നതോ, കൈ പിടിച്ചു കുലുക്കുന്നതു പോലുമോ അനുവദിക്കാനാവില്ല. ഏത് സാഹചര്യത്തിലായാലും ഇതിന് മാറ്റമില്ല - മതപുരോഹിതനും നെജാദിന്റെ വിമര്‍ശകനായ മുഹമ്മദ് താഖ്വി റബാര്‍ പറഞ്ഞു. ഇറാന്റെ മുന്‍ ന്യായാധിപനായ ആയത്തുള്ള മൊഹമ്മദ് യാസ്ദി, പ്രസിഡണ്ട് കോമാളിയെ പോലെ പെരുമാറിയെന്നാണ് അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ അന്തസ് കാത്തു സൂക്ഷിക്കുന്നതില്‍ നെജാദ് പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി. യേശ ക്രിസ്തുവിനെയും ഇമാം മഹ്ദിയെയും പോലെ ഷാവേസ് ഉയിര്‍ത്തുവരുമെന്ന നെജാദിന്റെ പ്രസ്താവനയും കടുത്ത വിമര്‍ശനമാണ് ക്ഷണിച്ചുവരുത്തിയത്.

അതേസമയം ഹ്യൂഗോ ഷാവേസിന്റെ അസുഖബാധയെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് വെനസ്വേല. ഷാവേസിന് അസുഖം ബാധിക്കാനുള്ള സാഹചര്യത്തെ ക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ് പ്രസിഡണ്ട് നിക്കോളാസ് മധുരോ അറിയിച്ചു.

English summary
Iran president Ahmadinejad criticized for consoling Hugo Chavez's mother with a hug.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X