കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പ് തെരഞ്ഞെടുപ്പില്‍ കറുത്ത പുക?

Google Oneindia Malayalam News

st-peters-square
വത്തിക്കാന്‍സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് ഇന്നലെ സമവായത്തിലെത്താനാവാതെ പിരിഞ്ഞത് വിശ്വാസികള്‍ അത്ഭുതത്തോടെയാണ് നോക്കിനിന്നത്. പോപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ല എന്നറിയിച്ചുകൊണ്ട് സിസ്‌റ്റെയിന്‍ ചാപ്പലിന്റെ മുകളില്‍ നിന്നും ഉയര്‍ന്ന കറുത്ത പുകയാണ് വിശ്വാസികളെ അത്ഭുതത്തിലാഴ്ത്തിയത്. കോണ്‍ക്ലേവിലെ വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെയാണ് പാപ്പയെ കണ്ടെത്താനാവാടെ ഇന്നലേക്ക് കോണ്‍ക്ലേവ് പിരിഞ്ഞത്. പുതിയ പോപ്പിനെ കണ്ടെത്താനായി കോണ്‍ക്ലേവും വോട്ടെടുപ്പും ഇന്നും തുടരും.

രാജി വച്ചൊഴിഞ്ഞ ബനഡിക്ട് പതിനാറാമന്റെ പിന്‍ഗാമി ആരെന്നറിയാനുള്ള തെരഞ്ഞെടുപ്പില്‍ 115 കര്‍ദിനാള്‍മാരാണ് വോട്ടുചെയ്യുക. ഇതില്‍ 60 പേര്‍ യൂറോപ്പില്‍ നിന്നും മറ്റുള്ളവര്‍ വടക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നും അഞ്ചുപേര്‍ക്കാണ് പോപ്പിനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. ആകെയുള്ള 115 ല്‍ 77 വോട്ടെങ്കിലും കിട്ടുന്നയാള്‍ പുതിയ മാര്‍പാപ്പയായാകും.

ഇത്രയധികം രഹസ്യ സ്വഭാവമുള്ള വോട്ടെടുപ്പ് ലോകത്ത് തന്നെ നടക്കുന്നുണ്ടോ എന്ന് സംശയമാണ്. വോട്ടെടുപ്പ് കഴിഞ്ഞ് പോപ്പിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ഈ 115 കര്‍ദ്ദിനാള്‍മാരും വത്തിക്കാന്‍ കൊട്ടാരത്തിനകത്ത് തന്നെ കഴിയണം. അതുവരെ കൊട്ടാരത്തിന്റെ മെയിന്‍ ഗേറ്റ് തുറക്കില്ല. ഉള്ളിലെന്ത് നടക്കുന്നെന്നോ തീരുമാനങ്ങളെന്തെന്നോ അറിയാതെ അതുവരെ പുകമറയ്ക്കുള്ളിലായിരിക്കും അകത്തെ കാര്യങ്ങള്‍. രഹസ്യബാലറ്റിലൂടെയാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുക. ഓരോ വോട്ടെടുപ്പിന് ശേഷവും ബാലറ്റ് പേപ്പര്‍ കത്തിച്ചുകളയുകയാണ് പതിവ്.

പുതിയ പോപ്പ് ആരെന്ന് തീരുമാനിക്കപ്പെട്ട ശേഷം സിസ്‌റ്റെന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഉയരുന്നത് മാത്രമാണ് വി്ശ്വാസികളുടെ മനസ്സില്‍. വെളുത്ത പുക ഉയരുന്നതിന് പിന്നാലെ ബസിലിക്കയുടെ ബാല്‍ക്കണിയില്‍ മാര്‍പ്പാപ്പ ജനങ്ങളെ കാണാനെത്തും. മൂന്നുവര്‍ഷം വരെയെല്ലാം പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നീണ്ടുപോയിട്ടുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

English summary
First day's vote at the Vatican City conclave to elect a new Pope was disperse without conclusion. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X