കമ്പനികള്‍ക്ക് എങ്ങനെ കിട്ടി ഈ പേരുകള്‍?
എങ്ങനെയാണ് വലിയ കമ്പനികള്‍ക്ക പേര് കിട്ടിയത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ പേരുകളും കമ്പനിയുടെ വിജയത്തെയും പരാജയത്തെയും കാണിക്കുന്നു.
ഗൂഗിള്‍, യാഹൂ, ട്വിറ്റര്‍, സ്കൈപ്, ആപ്പിള്‍, കൊക്കകോള, പെപ്സി, അഡിഡാസ്, പ്യൂമ... നമുക്ക് എത്ര കമ്പനികളുടെ പേരറിയാം. ഈ കമ്പനികള്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള പേരുകള്‍ വന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
എങ്ങനെയാണ് കമ്പനികള്‍ക്ക അവരുടെ സ്ഥാപകര്‍ പേരിട്ടതെന്ന് നമുക്ക നോക്കാം.

ഗൂഗിള്‍
ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ ആരംഭിച്ച ഗൂഗിള്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ നെറ്റ് തിരച്ചില്‍ സംവിധാനമായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍നിന്നുമാണ് ഗൂഗിള്‍ എന്ന പദം ഉണ്ടായത്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കുന്ന ഗൂഗള്‍ എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ എഴുതിയതില്‍ ചെറിയൊരു അക്ഷരപ്പിശക് പറ്റി അങ്ങനെയാണ് ഗൂഗള്‍ എന്നത് ഗൂഗിള്‍ ആയി മാറിയത്.

യാഹൂ
1994 ജനുവരിയില്‍ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ സ്ഥാപിച്ച അമേരിക്കന്‍ പബ്ലിക് കോര്‍പ്പറേഷനാണ്' യാഹൂ. 94ഇത് സ്ഥാപിക്കുമ്പോള്‍ വെബ്സൈറ്റിന്റെ പേര് 'ജറീസ് ഗൈഡ് ടു ദി വേള്‍ഡ് വെബ്'എന്നായിരുന്നു. എന്നാല്‍ പിന്നീട് മാര്‍ച്ചിലാണ് യാഹൂ എന്ന പേര് വെബ്സൈറ്റിനു നല്‍കിയത്. യെറ്റ് എനതര്‍ ഹൈരാര്‍ക്കിക്കല്‍ ഒഫീസ്സ് ഒറക്കിള്‍ എന്നതിന്റെ ചുരുക്കമാണ് യാഹൂ.

ട്വിറ്റര്‍
ട്വിറ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും കിളികളുടെ കുഞ്ഞു ശബ്ദമാണെന്ന്. നിങ്ങളുടെ മെസേജുകള്‍ ഇനി കിളികളുടെ കുറുകല്‍ പോലെ നിങ്ങളുടെ സുഹൃത്തിന്റെ പോക്കറ്റില്‍ എത്തും എന്നാണ് ട്വിറ്റര്‍ സ്ഥാപകനായ ജാക്ക ഡോര്‍സി ഒരിക്കല്‍ ട്വിറ്ററിനെ കുറിച്ച് പറഞ്ഞത്. ലോകത്തിലെ ഒരു പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മൈക്രോ ബ്ലോഗ് സൈറ്റുകളിലൊന്നാണ് ട്വിറ്റര്‍.

സ്കൈപ്
വീഡിയോ കോളിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന സോഫ്റ്റഅ വെയറാണ് സ്കൈപ്. സ്കൈ പിയര്‍ ടു പിയര്‍ എന്നതിന്റെ ചുരുക്ക രൂപമാണ് സ്കൈപ്.

ആപ്പിള്‍
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്വയര് നിര്‍മ്മാണ രംഗത്തും പവര്‍ത്തിക്കുന്ന മികച്ച മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ആപ്പിള്‍. കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബാണ് ഇതിന്റെ പേര് നല്‍കിയത്. മാതാപിതാക്കളുടെ ഗാരേജില്‍ വച്ചാണ് ആപ്പിള്‍ എന്ന കമ്പനിക്ക് സ്റ്റീവ് ജോബ് തുടക്കം കുറിച്ചത്. തന്റെ ഒഴിവു സമയം കൂടുതലും ചിലവഴിച്ചിരുന്ന ആപ്പിള്‍ തോട്ടങ്ങളുടെ ഓര്‍മ്മ പുതുക്കലെന്നോണമാണ് സ്റ്റീവ് തന്റെ കമ്പനിക്ക ആപ്പിള്‍ എന്ന് പേര് നല്‍കിയത്.

കൊക്കകോള
ശീതള പാനിയങ്ങളില്‍ മുന്നിട്ട് നില്ക്കുന്ന കൊക്ക കോളയ്ക്ക് അതിന്റെ പേര് വന്നത് കൊക്കോ ഇലകളില്‍ നിന്നും കോള എന്ന പരിപ്പില്‍ നിന്നുമാണ്. ഇവ രണ്ടുമാണ് കൊക്കകോളയില്‍ സ്വാദിനും മണത്തിനും ചേര്‍ക്കുന്നത്.

പെപ്സി
ശീതള പാനിയങ്ങളിലുള്ള എന്‍സൈമായ പെപ്സിനില് നിന്നാണ് പെപ്സി എന്ന പദം ഉണ്ടായത്.

അഡിഡാസ്
ജര്‍മനി ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കായികഉല്പന്ന നിര്‍മ്മാതാക്കള്‍ ആണ് അഡിഡാസ്. 1948ല്‍ അഡൊള്‍ഫ് ഡാസ്ലര് എന്ന വ്യവസായി ആണ് ഇതു സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം.

പ്യൂമ
അഡൊള്‍ഫ് ഡാസ്ലറുടെ സഹോദരനായ റുഡോള്‍ഫ് റുദി ഡാസ്ലര് 1949ല്‍ സ്ഥാപിച്ച കായിക ഉല്പന്ന കമ്പനിയായ റുദിയുടെ പരിഷ്കരിച്ച നാമമാണ് പ്യൂമ.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications