കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പനികള്‍ക്ക് എങ്ങനെ കിട്ടി ഈ പേരുകള്‍?

  • By Lakshmi
Google Oneindia Malayalam News

എങ്ങനെയാണ് വലിയ കമ്പനികള്‍ക്ക പേര്‍ കിട്ടിയത് എന്ന് ആലോചിച്ചിട്ടുണ്ടോ? ഓരോ പേരുകളും കമ്പനിയുടെ വിജയത്തെയും പരാജയത്തെയും കാണിക്കുന്നു.

ഗൂഗിള്‍, യാഹൂ, ട്വിറ്റര്‍, സ്‌കൈപ്, ആപ്പിള്‍, കൊക്കകോള, പെപ്‌സി, അഡിഡാസ്, പ്യൂമ... നമുക്ക് എത്ര കമ്പനികളുടെ പേരറിയാം. ഈ കമ്പനികള്‍ക്ക് എങ്ങനെയാണ് ഇത്തരത്തിലുള്ള പേരുകള്‍ വന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

എങ്ങനെയാണ് കമ്പനികള്‍ക്ക അവരുടെ സ്ഥാപകര്‍ പേരിട്ടതെന്ന് നമുക്ക നോക്കാം.

ഗൂഗിള്‍

ഗൂഗിള്‍

ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവര്‍ ആരംഭിച്ച ഗൂഗിള്‍ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍ നെറ്റ് തിരച്ചില്‍ സംവിധാനമായി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകില്‍നിന്നുമാണ് ഗൂഗിള്‍ എന്ന പദം ഉണ്ടായത്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങള്‍ വരുന്ന സംഖ്യയെ സൂചിപ്പിക്കുന്ന ഗൂഗള്‍ എന്ന പദം സെര്‍ച്ച് എന്‍ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ എഴുതിയതില്‍ ചെറിയൊരു അക്ഷരപ്പിശക് പറ്റി അങ്ങനെയാണ് ഗൂഗള്‍ എന്നത് ഗൂഗിള്‍ ആയി മാറിയത്.

യാഹൂ

യാഹൂ

1994 ജനുവരിയില്‍ ജെറി യാങ്, ഡേവിഡ് ഫിലോ എന്നിവര്‍ സ്ഥാപിച്ച അമേരിക്കന്‍ പബ്ലിക് കോര്‍പ്പറേഷനാണ്' യാഹൂ. 94ഇത് സ്ഥാപിക്കുമ്പോള്‍ വെബ്‌സൈറ്റിന്റെ പേര് 'ജറീസ് ഗൈഡ് ടു ദി വേള്‍ഡ് വെബ്'എന്നായിരുന്നു. എന്നാല്‍ പിന്നീട് മാര്‍ച്ചിലാണ് യാഹൂ എന്ന പേര്‍ വെബ്‌സൈറ്റിനു നല്‍കിയത്. യെറ്റ് എനതര്‍ ഹൈരാര്‍ക്കിക്കല്‍ ഒഫീസ്സ് ഒറക്കിള്‍ എന്നതിന്റെ ചുരുക്കമാണ് യാഹൂ.

ട്വിറ്റര്‍

ട്വിറ്റര്‍

ട്വിറ്റര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും കിളികളുടെ കുഞ്ഞു ശബ്ദമാണെന്ന്. നിങ്ങളുടെ മെസേജുകള്‍ ഇനി കിളികളുടെ കുറുകല്‍ പോലെ നിങ്ങളുടെ സുഹൃത്തിന്റെ പോക്കറ്റില്‍ എത്തും എന്നാണ് ട്വിറ്റര്‍ സ്ഥാപകനായ ജാക്ക ഡോര്‍സി ഒരിക്കല്‍ ട്വിറ്ററിനെ കുറിച്ച് പറഞ്ഞത്. ലോകത്തിലെ ഒരു പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് മൈക്രോ ബ്ലോഗ് സൈറ്റുകളിലൊന്നാണ് ട്വിറ്റര്‍.

സ്‌കൈപ്

സ്‌കൈപ്

വീഡിയോ കോളിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന സോഫ്റ്റഅ വെയറാണ് സ്‌കൈപ്. സ്‌കൈ പിയര്‍ ടു പിയര്‍ എന്നതിന്റെ ചുരുക്ക രൂപമാണ് സ്‌കൈപ്.

ആപ്പിള്‍

ആപ്പിള്‍

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തും,സോഫ്റ്റ്‌വയര്‍ നിര്‍മ്മാണ രംഗത്തും പവര്‍ത്തിക്കുന്ന മികച്ച മള്‍ട്ടിനാഷണല്‍ കമ്പനിയാണ് ആപ്പിള്‍. കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബാണ് ഇതിന്റെ പേര്‍ നല്‍കിയത്. മാതാപിതാക്കളുടെ ഗാരേജില്‍ വച്ചാണ് ആപ്പിള്‍ എന്ന കമ്പനിക്ക് സ്റ്റീവ് ജോബ് തുടക്കം കുറിച്ചത്. തന്റെ ഒഴിവു സമയം കൂടുതലും ചിലവഴിച്ചിരുന്ന ആപ്പിള്‍ തോട്ടങ്ങളുടെ ഓര്‍മ്മ പുതുക്കലെന്നോണമാണ് സ്റ്റീവ് തന്റെ കമ്പനിക്ക ആപ്പിള്‍ എന്ന് പേര്‍ നല്‍കിയത്.

കൊക്കകോള

കൊക്കകോള

ശീതള പാനിയങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന കൊക്ക കോളയ്ക്ക് അതിന്റെ പേര്‍ വന്നത് കൊക്കോ ഇലകളില്‍ നിന്നും കോള എന്ന പരിപ്പില്‍ നിന്നുമാണ്. ഇവ രണ്ടുമാണ് കൊക്കകോളയില്‍ സ്വാദിനും മണത്തിനും ചേര്‍ക്കുന്നത്.

പെപ്‌സി

പെപ്‌സി

ശീതള പാനിയങ്ങളിലുള്ള എന്‍സൈമായ പെപ്‌സിനില്‍ നിന്നാണ് പെപ്‌സി എന്ന പദം ഉണ്ടായത്.

അഡിഡാസ്

അഡിഡാസ്

ജര്‍മനി ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കായികഉല്പന്ന നിര്‍മ്മാതാക്കള്‍ ആണ് അഡിഡാസ്. 1948ല്‍ അഡൊള്‍ഫ് ഡാസ്ലര്‍ എന്ന വ്യവസായി ആണ് ഇതു സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളില്‍ നിന്നാണ് ഈ പേരിന്റെ ഉത്ഭവം.

പ്യൂമ

പ്യൂമ

അഡൊള്‍ഫ് ഡാസ്ലറുടെ സഹോദരനായ റുഡോള്‍ഫ് റുദി ഡാസ്ലര്‍ 1949ല്‍ സ്ഥാപിച്ച കായിക ഉല്പന്ന കമ്പനിയായ റുദിയുടെ പരിഷ്‌കരിച്ച നാമമാണ് പ്യൂമ.

English summary
Twitter co-founder Jack Dorsey said they wanted to capture the 'physical sensation that you're buzzing your friend's pocket.'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X