കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍മേഖലയില്‍ വ്യാജന്മാരുടെ പ്രളയം

  • By Jasmin
Google Oneindia Malayalam News

Fake Biodata
ഉദ്യോഗാര്‍ഥി നല്‍കുന്ന രേഖകളില്‍ ഭൂരിഭാഗവും വ്യജന്മാര്‍. മാര്‍ക് ലിസ്റ്റ് തിരുത്തിയും വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയുമൊക്കെയാണ് പലരും ഡ്രീംജോബ് തരപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഹില്‍ ആന്‍ഡ് അസോസിയേറ്റ്‌സിന്റെ പഠനത്തിലാണ് ഈ വ്യാജപ്രളയം കണ്ടത്തെിയത്.

രാജ്യത്തിനകത്തും പുറത്തുമുള്ള 90 കമ്പനികളിലെ ഉദ്യോഗാര്‍ഥികളുടെ രേഖ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 84 ശതമാനം സ്ഥാപനങ്ങളിലെ അപേക്ഷകരിലും വ്യജന്മാരുണ്ടെന്നാണ് കണ്ടത്തെല്‍. ഉയര്‍ന്ന ശമ്പളവും ഉന്നതപദവിയും തൊഴില്‍ വളര്‍ച്ചയും ലക്ഷ്യമിടുന്നവരാണ് വ്യജരേഖകള്‍ക്ക് പിന്നാലെ പോകുന്നതെന്നാണ് കണ്ടത്തെല്‍. തൊഴില്‍ കിട്ടാനുള്ള സാധ്യതയും ഉയര്‍ന്ന ശമ്പളവും മുന്നില്‍ കണ്ടാണ് പലരും ഇപ്പണിക്കിറങ്ങുന്നതെന്ന് കമ്പനിയുടെ കണ്‍ട്രി മാനേജര്‍ ശാലിനി ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു. നിലവിലില്ലാത്ത സര്‍വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കല്‍, പഠനയോഗ്യത രേഖകള്‍ തയ്യാറാക്കല്‍, ബിരുദം നേടിയ വര്‍ഷം തിരുത്തല്‍, മാര്‍ക് തിരുത്തല്‍ തുടങ്ങി പലതരത്തിലാണ് വ്യാജരേഖ ചമക്കുന്നത്.

ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങള്‍, ചില്ലറ വ്യാപാരം, ഉപഭോക്തൃ മേഖല, നിര്‍മാണമേഖല തുടങ്ങിയവയില്‍ തൊഴിലിനിറങ്ങുന്നവരാണ് വ്യാജരേഖ ചമക്കുന്നവരില്‍ മുന്നില്‍. പല പ്രമുഖ സ്ഥാപനങ്ങളും ഉദ്യോഗാര്‍ഥികള്‍ നല്‍കിയ രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ അത്തരം സേവനദാതാക്കളുടെ സഹായം സ്വീകരിക്കാറുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഹില്‍ ആന്‍ഡ് അസോസിയേറ്റ്‌സ്.

ഇന്‍േറണല്‍ ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് നിലവിലുള്ള സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ രേഖകള്‍ പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കും. അതില്ലാത്തവരാണ് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടുന്നത്. രണ്ടായാലും ഉദ്യോഗാര്‍ഥികള്‍ നല്‍കിയ രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കാന്‍ കമ്പനികള്‍ തുനിയുന്നുണ്ട്. വ്യാജരേഖ ചമക്കുന്നവരുടെ പണി പോകുമെന്ന് സാരം. പിടിക്കപ്പെട്ടാല്‍ പിരിച്ചുവിടല്‍ ഉത്തരവ് ഉടന്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. അതിനാല്‍ വ്യാജരേഖ ചമക്കുന്നവര്‍ ജാഗ്രതൈ.

English summary
By hook or by crook that seems to be the new mantra for some jobseekers in a flagging economy. In these times of slowdown, jobs are difficult to come by, salary hikes are shrinking and job security is eluding candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X