കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ അംബാസിഡര്‍ക്ക് രാജ്യം വിടാന്‍ വിലക്ക്‌

Google Oneindia Malayalam News

Supreme Court
ദില്ലി: ഇറ്റാലിയന്‍ അംബാസിഡര്‍ രാജ്യം വിട്ടുപോകരുതെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. കടല്‍ക്കൊല കേസിലെ പ്രതികളായ നാവികര്‍ തിരിച്ചെത്തേണ്ട അവസാന ദിവസമായ ഈ മാസം പതിനെട്ടുവരെയാണ് വിലക്ക്.

വോട്ടുചെയ്യാന്‍ വേണ്ടി ഇറ്റലിയിലേക്ക് പോയ നാവികരെ ഇന്ത്യയിലെ വിചാരണയ്ക്കായി തിരിച്ചുകൊണ്ടുവരുമെന്ന ഉറപ്പ് പാലിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി അംബാസിഡര്‍ക്ക് നോട്ടിസ് അയച്ചിട്ടുണ്ട്. സാധാരണഗതിയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നു ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്രപരിരക്ഷ നല്‍കാറുണ്ട്.

നാവികരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാറും ഇറ്റാലിയന്‍ സര്‍ക്കാറും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ജാമ്യം നിന്ന ഇറ്റാലിയന്‍ അംബാസിഡറെ പുറത്താക്കി രക്ഷപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇറ്റാലിയന്‍ അംബാസിഡറെ പുറത്താക്കാനും ഇറ്റലിയിലെ ഇന്ത്യന്‍ അംബാസിഡറെ തിരിച്ചുവിളിയ്ക്കാനുമാണ് യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്.

ഇത് വാസ്തവത്തില്‍ ഇറ്റലിയ്ക്ക് അനുകൂലമായ തീരുമാനമാകുമായിരുന്നു. നയതന്ത്രപരിരക്ഷയുണ്ടെങ്കിലും സുപ്രിംകോടതിയ്ക്കും രാഷ്ട്രപതിയ്ക്കും നടപടിയെടുക്കാന്‍ സാധിക്കും.

English summary
SC restrains Italian ambassador from leaving India over marines row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X