ബെര്‍ഗോഗ്ലിയോ പുതിയ പോപ്പ്
വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് മരിയോ ബര്‍ഗോഗ്ലിയോ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. 1272 വര്‍ഷത്തിനുശേഷം ആദ്യമായാണ് യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍ പാപ്പയാകുന്നത്. സഭയുടെ 266ാമത്തെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പ് ഇനി മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന പേരിലായിരിക്കും അറിയപ്പെടുക.
ബെനഡിക്ട് പതിനാറാമാന് സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ആളെ കണ്ടെത്തേണ്ടി വന്നത്. പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമാണ് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക ഉയര്‍ന്നത്. ക്രിസ്തുമത വിശ്വാസികളുടെ ആത്മീയാചാര്യ സ്ഥാനത്തെത്തുന്ന ആദ്യ ലാറ്റിനമേരിക്കകാരനാണ് ബെര്‍ഗോഗ്ലിയോ.

ഇറ്റലിയില്‍ നിന്നും കുടിയേറിയവരാണ് ബെര്‍ഗോഗ്ലിയോയുടെ മുന്‍ഗാമികള്‍. 1936 ഡിസംബര്‍ 17ന് ബ്യൂണസ് ഐറിസില്‍ ജനിച്ചു. പിതാവ് ഒരു റെയില്‍വേ ജീവനക്കാരനായിരുന്നു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷമാണ് ബെര്‍ഗോഗ്ലിയോ സേവനത്തിന്റെ വഴി തിരഞ്ഞെടുത്തത്. 1973-79 വരെ അര്‍ജന്റീനിയില്‍ ജെസീറ്റ് പ്രൊവിന്‍ഷ്യലായിരുന്നു. തുടര്‍ന്ന് സെമിനാറി റെക്ടറായി. 1992ല്‍ ബുവനോസ് ആരീസിന്റെ സഹായ മെത്രാനായി. 1998ല്‍ മെത്രനായി ഉയര്‍ത്തപ്പെട്ടു. 2001ലാണ് കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications