Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ പ്യൂണിന് 5 വീടും സ്‌കോര്‍പിയോ കാറും!

Table bell
ബാംഗ്ലൂര്‍: പൊതുവേ ആര്‍ക്കും വലിയ മതിപ്പില്ലാത്ത പണിയാണ് പ്യൂണിന്റെ പണി, ശിപായിപ്പണിയെന്ന് മലയാളത്തില്‍ പറയാറുള്ള പണി ലാസ്റ്റ് ഗ്രേഡിലുള്‍പ്പെടുന്നതാണ്. പലപ്പോഴും വിദ്യാഭ്യാസം കുറവുള്ള വളരെ ചുരുങ്ങിയ ജീവിത സാഹചര്യങ്ങളുള്ളവരാണ് പ്യൂണ്‍ പോസ്റ്റില്‍ ഉണ്ടാകാറുള്ളത്. എന്നാല്‍ ബൃഹത് ബാംഗ്ലൂര്‍ മഹാനഗരപാലികെയിലെ ഒരു പ്യൂണിന്റെ ആസ്തിയെക്കുറിച്ച് കേട്ടാല്‍ ആരും ഒന്ന് അന്തിച്ചുപോകും.

അഞ്ച് വീട്, 3 വാണിജ്യപ്രാധാന്യമുള്ള സ്ഥലങ്ങള്‍, 2 ഏക്കര്‍ നിലം, സ്‌കോര്‍പിയോ കാര്‍, 166 ഗ്രാം സ്വര്‍ണാഭരണങ്ങല്‍, 650 ഗ്രാം വെള്ളി ഇത്രയുമാണ് പ്യൂണായ എം കരിയപ്പയുടെ ആസ്തി.

ലോകായുക്ത പൊലീസ് വ്യാഴാഴ്ചയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. വരവില്‍ക്കവിഞ്ഞ സമ്പത്തുള്ള 4 ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ഇയാളും ഉള്‍പ്പെട്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തികള്‍ ഇവരില്‍ പലര്‍ക്കുമുണ്ടെന്ന് ലോകായുക്ത പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കരിയപ്പയെക്കൂടാതെ കോഓപ്പറേറ്റീവ് സൊസൈറ്റികലുടെ അഡീഷണല്‍ രജിസ്ട്രാറായ സിഎസ് വീരേഷ്, ബിബിഎംപി ബില്‍ കളക്ടറായ എന്‍ കൃഷ്ണ, കിഡ്വായ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിലെ ടെക്‌നിഷനാണ് അങ്കപ്പ എന്നിവര്‍ക്കാണ് വരവില്‍ക്കവിഞ്ഞ സ്വത്തുണ്ടെന്ന് കണ്ടെത്തിയത്.

1988ലെ അഴിമതി നിരോധന നിയമപ്രകാരം ഇവര്‍ നാലുപേര്‍ക്കുമെതിരെ ലോകായുക്ത പൊലീസ് കേസെടുത്തിട്ടുണ്ട്. വീരേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ അയാളുടെ ഭാര്യ സുമനയ്ക്ക് ബാംഗ്ലൂരിലും മൈസൂരിലുമായി രണ്ട് വീടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+