കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ നൃത്തം ചെയ്യരുതെന്ന് പഞ്ചായത്ത്

  • By Lakshmi
Google Oneindia Malayalam News

Dance
റോഹ്തക്: പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത് ഹരിയാനയിലെ ഒരു ഖാപ്പ് പഞ്ചായത്ത് വിലക്കി. ഹരിയാനയിലെ ജിന്ധ് ജില്ലയിലുള്ള കിാന ഗ്രാമപഞ്ചായത്താണ് ് ബുധനാഴ്ച പെണ്‍കുട്ടികള്‍ നൃത്തമത്സരം പോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കിയത്. സ്ത്രീകളുടെ നൃത്തവും മറ്റും അവര്‍ക്കെതിരെ ആക്രമണം നടത്താന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നാണ് ഇതിന് കാരണമായി പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത് കണ്ടുനില്‍ക്കുന്ന പുരുഷന്മാരില്‍ ലൈംഗികചിന്തകളുണ്ടാക്കും. ഇത് പിന്നീട് പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികആക്രമണങ്ങളിലേയ്ക്ക് തിരിയും- പഞ്ചായത്ത് അധികൃതര്‍ പറയുന്നു. നൃത്തം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെ അടുത്തുള്ള സ്വാകാര്യ സ്‌കൂളിലേയ്ക്കം സര്‍ക്കാര്‍ സ്‌കൂളിലേയ്ക്കും ഇവര്‍ ഇതുകാണിച്ച് കത്തുകളും അയച്ചിട്ടുണ്ട്. കലാസാംസ്‌കാരിക പരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടാണ് കത്തുകള്‍ നല്‍കിയിരിക്കുന്നത്.

ഞങ്ങളുടെ മക്കളും സഹോദരിമാരുമെല്ലാം സ്‌കൂള്‍ പരിപാടികളുടെ പേരില്‍ പൊതുവേദികളില്‍ നൃത്തം ചെയ്യുന്നത് പുരുഷന്മാരുടെ മനസ്സില്‍ വിഷം കുത്തിവെയ്ക്കാന്‍ ഇടയാക്കുന്നുവെന്നാണ് കത്ത് കൈമാറാനെത്തിയവര്‍ സകൂള്‍ അധികൃതരോട് പറഞ്ഞിരിക്കുന്നത്.

അടുത്തിടെ ഇവിടുത്തെ ഒരു സ്‌കൂളില്‍ പരിപാടി നടക്കുമ്പോള്‍ ഒരുകൂട്ടമാളുകള്‍ മദ്യപിച്ചയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് ഗ്രാമീണരെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് ഗ്രാമമുഖ്യന്‍ രാജ രാം പറയുന്നു. പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറി നൃത്തം ചെയ്യുന്നത് സമൂഹത്തിന്റെ മനസ്സിനെ ദുഷിപ്പിക്കും, അത് സ്ത്രകളുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയായി മാറും എന്നാണ് ഗ്രാമമുഖ്യനും പറയുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്, അങ്ങനെ അവര്‍ ജീവിതത്തില്‍ വിജയം വരിയ്ക്കുകയും വേണം, പക്ഷേ അതിന് നൃത്തം ചെയ്യണമെന്ന് നിര്‍ബ്ബന്ധമില്ലല്ലോ- എന്നാണ് ഗ്രാമമുഖ്യന്റെ ചോദ്യം.

എന്നാല്‍ പഞ്ചായത്തിന്റെ കത്തുലഭിച്ച സ്‌കൂളിലെ പ്രധാനാധ്യാപകര്‍ പറയുന്നത്. ഇത് കണക്കിലെടുത്ത് പരിപാടികള്‍ നടത്താതിരിക്കാനാവില്ലെന്നും റിപ്പബ്ലിക് ദിനത്തില്‍ നടത്തിയതുപോലുള്ള കലാപരിപാടികള്‍ ഇനിയും നടുത്തുമെന്നുമാണ്. ഈ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ഇതുവരെ തനിയ്ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറയുന്നു. സ്‌കൂളില്‍ പരിപാടി നടത്തുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് പ്രശ്‌നം വരാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.

English summary
A panchayat in Haryana has banned dancing saying it leads to crime against women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X