കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് വധം: പ്രതിയ്ക്ക് പരീക്ഷയില്‍ സ്വര്‍ണമെഡല്‍

  • By Lakshmi
Google Oneindia Malayalam News

Perarivalan
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട പ്രതി പേരറിവാളന്‍ ജയില്‍ വകുപ്പു നടത്തിയ തൊഴില്‍ പരിശീലനത്തില്‍ സ്വര്‍ണമെഡല്‍ നേടി. ഡെസ്‌ക് ടോപ്പ് ഓപ്പറേറ്റര്‍(ഡി.ടി.പി) കോഴ്‌സിലാണ് പേരറിവാളന് സ്വര്‍ണമെഡല്‍ ലഭിച്ചിരിക്കുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ പേരറിവാളനുള്ളത്.

മഹാത്മാഗാന്ധി കമ്യൂണിറ്റി കോളജും തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 2012 ജനുവരിയില്‍ നടത്തിയ പരീക്ഷ്‌ക്ക് ജയിലിലെ 185 തടവുകാര്‍ ഹാജരായതില്‍ 175 പേര്‍ പാസ്സായിട്ടുണ്ട്.

1991 ലെ രാജാവ് ഗാന്ധി വധക്കേസില്‍ മുരകന്‍, ശാന്തന്‍ എന്നിവര്‍ക്കൊപ്പമാണ് പേരറിവാളനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇവരുടെ ദയാ ഹരജി രാഷ്ട്രപതി തള്ളിയതിനെതിരെ മൂന്ന് പേരും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

തടവുപുള്ളികളുടെ പുനരധിവാസത്തിനായി സ്വയം തൊഴില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയ്ക്ക് കീഴിലാണ് ജയിലില്‍ തൊഴില്‍ പരിശീലനം നല്‍കിവരുന്നത്. കേറ്ററിങ് അസിസ്റ്റന്റ്, ഫോര്‍ വീലര്‍ മെക്കാനിസം എന്നിവയിലും തടവുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

English summary
Death row convict in the Rajiv Gandhi assassination case Perarivalan has won gold medal in one of the Prison Department conducted educational and vocational training programmes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X