കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുപ്പതിയില്‍ മുടി നല്‍കിയാല്‍ ലഡു സമ്മാനം

  • By Lakshmi
Google Oneindia Malayalam News

Thirupati Temple
തിരുമല: തിരുപ്പതി വെങ്കിടേശ്വര ഭഗവാന് മുടി നല്‍കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. തിരുമല തിരുപ്പതി ദേവസ്താനം അധികൃതരാണ് മനുഷ്യരുടെ മുടി വില്‍പനയിലൂടെയുള്ള വരുമാനം വര്‍ധിപ്പിക്കാനായി മുടി നല്‍കുന്നവര്‍ക്ക് സമ്മാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

നല്‍കുന്ന മുടിയുടെ ഇഞ്ച് കണക്കാക്കിയാണ് സമ്മാനങ്ങളുടെ എണ്ണം തീരുമാനിയ്ക്കുക. 31 ഇഞ്ച് നീളമുള്ള മുടി നല്‍കുന്ന സ്ത്രീകള്‍ക്ക് അഞ്ച് തിരുപ്പതി ലഡ്ഡുവാണ് സമ്മാനമായി നല്‍കുക.

ദേവസ്ഥാനത്തെ എന്‍ജിനീയറിങ് വകുപ്പ് ക്ഷേത്രത്തിനടുത്തായി സ്ത്രീകളുടെ മുടി മുറിച്ച് നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഇതിനായി ഇവിടെ പ്രത്യേക മുറികളും പണിയുന്നുണ്ടെന്ന് ഭക്തര്‍ മുടി നല്‍കുന്ന കനലകട്ടയിലെ ഓഫീസര്‍ കെ കൃഷ്ണ റെഡ്ഡി അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ക്കാണ് മുടി നല്‍കുന്നവര്‍ക്ക് ലഡു സമ്മാനം നല്‍കുന്ന രീതി നിലവില്‍ വരുക.

അഞ്ച് ഭക്തകള്‍ 31 ഇഞ്ച് നീളമുള്ള മുടി നല്‍കിയാല്‍ അത് ഏതാണ്ട് ഒരു കിലോഗ്രാമോളം വരും, ഇതിന് ഏതാണ്ട് 21,800 രൂപ ലഭിയ്ക്കുമത്രേ. ഇത്തരത്തില്‍ ക്ഷേത്രവരുമാനം കൂട്ടാനാണ് സമ്മാനം നല്‍കി ആളുകളെ മുടി മുറിയ്ക്കുന്നതിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ കൊണ്ടുവരുന്നത്. 2012ല്‍ 200 കോടിരൂപയായിരുന്നു ദേവസ്‌നത്ത് മുടി വില്‍പ്പനയിലൂടെ മാത്രം ലഭിച്ചത്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ക്ഷേത്രമാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം. ക്ഷേത്രത്തിലെ വരുമാനം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സര്‍വ്വകലാശാലയും സംസ്‌കൃതവിദ്യാലയവും ആശുപത്രിയുമെല്ലാം ഇവിടെയുണ്ട്.

English summary
Grow hair, get laddus. In its endeavour to generate more revenue through the sale of human hair, the Tirumala Tirupati Devasthanams (TTD) has decided to reward those women devotees who donate their long hair by getting it tonsured.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X