ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും

ഏപ്രില്‍ 15 വരെ സഭ ചേരും. നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് 18, 19, 20 തിയ്യതികളിലാണ് ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കുക. വോട്ട് ഓണ്‍ എക്കൗണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ച 21ന് നടക്കും. സംസ്ഥാനത്തിനുള്ള വരുമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
റവന്യുകമ്മിയിലും ധനകമ്മിയിലുമുണ്ടായ കുറവ് ചില കടുത്ത തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചേക്കും. ധനസമ്പാദനത്തിന് പുതിയ ചില നികുതികള്‍ പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇറ്റാലിയന്‍ നാവികരുടെ വിഷയം, മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയം, പിസി ജോര്‍ജിന്റെ അസഭ്യവര്‍ഷം എന്നിവയെല്ലാം സഭയില്‍ പ്രക്ഷോഭരംഗങ്ങള്‍ സൃഷ്ടിയ്ക്കുമെന്നുറപ്പാണ്.












Click it and Unblock the Notifications