ഗൂഗിള്‍ റീഡര്‍ ജൂലൈ 1ന് സേവനം നിര്‍ത്തും

ഗൂഗിള്‍ റീഡറില്‍ ആളുകള്‍ക്ക് താല്‍പര്യം കുറഞ്ഞുവരുന്നതാണ് സേവനം നിര്‍ത്താനുള്ള കാരണമായി ഗൂഗിള്‍ അധികൃതര്‍ പറയുന്നത്. ജനപ്രീതിയുള്ളതും മികച്ചതുമായ ഏതാനും സേവനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമാണ് ഈ നീക്കത്ിതന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
2005 ലാണ് ഗൂഗിള്‍ റീഡര്‍ സേവനം തുടങ്ങിയത്. ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള സൈറ്റുകളിലെ പുതിയ പോസ്റ്റുകള്‍ ആര്‍എസ്എസ് ഫീഡുകള്‍ വഴി നേരിട്ടു ലഭിക്കുന്നതിന് സൗകര്യമൊരുക്കുന്ന സേവനമായിരുന്നു ഇത്. വിവിധ സൈറ്റുകളിലെ ഉള്ളടക്കം സമയ, വിഷയ ക്രമങ്ങളില്‍ ഒരിടത്ത് കാണാന്‍ കഴിയുമായിരുന്നു.
ലോകത്തെമ്പാടുമുള്ള ഗൂഗിള്‍ റീഡര്‍ പ്രേമികള്‍ കമ്പനിയുടെ തീരുമാനത്തില്‍ നിരാശരാണ്. റീഡര്‍ സേവനം നിലയ്ക്കുന്നതോടെ ആര്‍എസ്എസ് ഫീഡുകളുടെ പ്രചാരവും കുറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലോകമെമ്പാടുമുള്ള വായനപ്രേമികള്‍ ഈ തീരുമാനത്തില്‍ നിരാശരാണ്. ഗൂഗിള്‍ റീഡര്‍ നിറുത്തലാക്കിയതോടെ ആര്‍.എസ്.എസ് ഫീഡുകളുടെ പ്രചാരവും കുറയുമെന്ന് കരുതുന്നു.












Click it and Unblock the Notifications