കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഢംബര കാര്‍ വേണ്ടെന്ന് പുതിയ മാര്‍പ്പാപ്പ

  • By Lakshmi
Google Oneindia Malayalam News

Pope Francis
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പ്പാപ്പ ഔദ്യോഗിക വാഹനമായ ആഢംബര കാര്‍ നിരസിച്ചു. മാര്‍പ്പാപ്പയ്ക്കുള്ള ലിമോസിന്‍ കാറാണ് അദ്ദേഹത്തിനായി വത്തിക്കാന്‍ ഒരുക്കിയിരുന്നത്. എന്നാല്‍ ഈ ആഢംബരം തനിക്കുവേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

പാപ്പയായി സ്ഥാനമേറ്റശേഷം മറ്റു കര്‍ദിനാള്‍മാര്‍ക്കൊപ്പം മിനി ബസിലാണ് അദ്ദേഹം വത്തിക്കാനിലെ താമസസ്ഥലത്തേക്കു പോയതെന്നു വത്തിക്കാന്‍ വക്താവ് ഫെഡറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. കര്‍ദിനാള്‍മാര്‍ക്കൊപ്പമാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്.

തന്നെ മാര്‍പാപ്പയായി തെരഞ്ഞെടുത്ത അവരോട് അദ്ദേഹം നന്ദി പറഞ്ഞു. ഇടയ്ക്ക്, നിങ്ങള്‍ ചെയ്തതിന് ദൈവം നിങ്ങളോടു പൊറുക്കട്ടെയെന്ന് അദ്ദേഹം തമാശമട്ടില്‍ പറയുകയും ചെയ്തു.

വളരെ ലളിതമായ ഒരുക്കം മാത്രമേ പുതിയ മാര്‍പാപ്പയ്ക്കായി വേണ്ടിവന്നുള്ളൂവെന്ന് ലൊമ്പാര്‍ഡി പറഞ്ഞു. പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടശേഷം സിംഹാസനത്തില്‍ ഇരിക്കാതെ അദ്ദേഹം നിന്നുകൊണ്ട് കര്‍ദിനാള്‍മാര്‍ക്ക് ആശംസയേകിയതും വേറിട്ട സംഭവമായി മാറി.

വ്യാഴാഴ്ച മാര്‍പാപ്പ റോമില്‍ ആദ്യമായി ചുറ്റിക്കറങ്ങി. ആദ്യം പോയതു കോണ്‍ക്ലേവിനായി അര്‍ജന്റീനയില്‍ നിന്നു വന്നപ്പോള്‍ താമസിച്ച വാടകവീട്ടിലേക്കാണ്. തന്റെ പെട്ടികളും മറ്റു സാധനസാമഗ്രികളും അവിടെ നിന്ന് എടുക്കുകയും അതുവരെ താമസിച്ചതിന്റെ വാടക സ്വന്തം െകെയില്‍നിന്നു നല്‍കുകയും ചെയ്തു.

അകമ്പടിക്കാരില്ലാതെ സാധാരണകാറിലാണ് അദ്ദേഹം പിന്നീട് ബസിലിക്കയിലേക്ക് മടങ്ങിവന്നത്. ഏതാനും ദിവസംകൂടി അദ്ദേഹം ബസിലിക്കയ്ക്കു സമീപമുള്ള സാന്താമാര്‍ത്ത കെട്ടിടത്തിലായിരിക്കും താമസിക്കുക. കോണ്‍ക്ലേവിനായി ഇവിടെയാണു കര്‍ദിനാള്‍മാര്‍ തങ്ങിയിരുന്നത്.

ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോയോയുടെ പുതിയ പേര് ഫ്രാന്‍സിസ് ആയിരിക്കും. ഫ്രാന്‍സിസ്‌കന്‍ സഭയുടെ സ്ഥാപകനായ സെന്റ് ഫ്രാന്‍സിസ് അസിസിയെയാണ് പുതിയ പോപ്പ് തന്റെ പേരിന്റെ അടിസ്ഥാനമാക്കി സ്വീകരിച്ചത്.

English summary
Officials said Pope Francis had declined the official papal car and joked with cardinals not long after being elected as head of the world's 1.2 billion Roman Catholics on Wednesday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X