കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്തിക്കാനില്‍ പ്രതിഷേധത്തിന്റെ പിങ്ക് പുക

  • By Lakshmi
Google Oneindia Malayalam News

Pink Smoke Protest in Vatican
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ പുതിയ മാര്‍പ്പാപ്പയെ വേഗത്തില്‍ തിരഞ്ഞെടുക്കാനായ സന്തോഷം ആഘോഷിക്കുമ്പോള്‍ ഇതിനെതിരെ വത്തിക്കാനില്‍ സ്ത്രീകളുടെ പ്രതിഷേധം. പാപ്പയെ തിരഞ്ഞെടുക്കുന്നത് തികഞ്ഞ പുരുഷാധിപത്യമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

പുരുഷന്മാര്‍ മാത്രം ഉള്‍പ്പെടുന്ന കോണ്‍ക്ലേവാണ് പാപ്പയെ തിരഞ്ഞെടുക്കുന്നത്. ഇതില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തമില്ല. മാത്രമല്ല ഉയര്‍ന്ന വൈദികപദവികളിലേയ്‌ക്കെല്ലാം പുരുഷന്മാരെ മാത്രമാണ് പരിഗണിക്കുന്നത്. യേശുക്രിസ്തു സ്ത്രീകളെ അവഗണിച്ചിട്ടില്ല- ഇതെല്ലാണാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദഗതികള്‍.

പിങ്ക്, കറുപ്പ്, വെളുപ്പ് നിറത്തിലുള്ള പുക പുറത്തുവിട്ടാണ് സ്ത്രീകള്‍ ഇക്കാര്യത്തില്‍ പ്രതിഷേധമറിയിച്ചത്. ഇതിനിടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മേല്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ പൊലീസ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിമന്‍സ് ഓര്‍ഡിനേഷന്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

വൈദികരാകാന്‍ സ്ത്രീകളെ പരിഗണിക്കുന്നില്ലെന്ന് കാണിച്ച് അമേരിക്കയിലും പ്രതിഷേധം അരങ്ങേറിയിട്ടുണ്ട്. 'സ്ത്രീകള്‍ക്കും പുരോഹിതരാകാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇവര്‍ വാഷിങ്ടണിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു.

English summary
Bursts of pink smoke filled the air in Rome as Catholic women staged a protest calling for women's equality in the church.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X