മോഡിയുടെ പ്രസംഗം ഗിന്നസ് ബുക്കില്‍
അഹമ്മദാബാദ്:ഗുജറാത്തില്‍ ഹാട്രിക് വിജയം കൈപ്പിടിയിലൊതുക്കിയ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെത്തേടി ഒരു ഗിന്നസ് റെക്കോര്ഡുമത്തെുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ മികവാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. 2012 ഡിസംബര്‍ 10ന് നരേന്ദ്രമോഡി നടത്തിയ പ്രസംഗം ഗുജറാത്തിലെ 26 നഗരങ്ങളിലെ 53 കേന്ദ്രങ്ങളിലാണ് ഒരേസമയം മാറ്റൊലിക്കൊണ്ടത്.
53 കേന്ദ്രങ്ങളിലുള്ളവരും ഒരേസമയം മോഡിയെ കണ്ടു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടു. അക്കാരണംകൊണ്ടുതന്നെ 53 മിനിറ്റുള്ള പ്രസംഗം റെക്കോര്ഡുപുസ്തകത്തിലേക്ക് കയറിയിരിക്കുകയാണ്. ത്രീ ഡി ഹോളോഗ്രാം പ്രൊജക്ഷന് ടെക്നോളജിവഴിയാണ് മോഡി 53 അവതാരമെടുത്തത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന് ത്രീഡി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയത് ഹൈദരാബാദ് ആസ്ഥാനമായ എന്ചാന്റ് ത്രീഡി ഇന്ത്യയാണ്.

പ്രസിദ്ധ മജീഷ്യന്‍മാരെല്ലാം വേദികളിലവതരിപ്പിക്കുന്ന ഇല്ല്യൂഷന്റെ സാധ്യതകള്‍ ത്രീഡിയില്‍ പരീക്ഷിച്ചാണ് ഇത്തരമൊരു നേട്ടത്തിലേക്ക് വഴിമരുന്നിട്ടതെന്നാണ് കമ്പനി അധികൃതരുടെ വാദം. ഇക്കാര്യത്തില്‍ മോഡിയില്നിന്നുള്ള അകമഴിഞ്ഞ പിന്തുണ കിട്ടിയത് പണി എളുപ്പമാക്കി. സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങള്‍ക്ക് രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിതന്നെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് തുണയായത് മോഡിക്കതിലുള്ള താല്പര്യമാണ്. 2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതിന്റെ പരിഷ്കൃത വിപുലീകൃത രൂപംതന്നെ അവതരിപ്പിക്കാന്‍ ബിജെപി സമ്മതം നല്‍കിക്കഴിഞ്ഞു കമ്പനി മേധാവികളിലൊരാളായ രാജ് കാശു റെഡ്ഡി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇത് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചതെന്നാണ് മോഡി ട്വിറ്ററിലൂടെ പ്രതികരിച്ചത്. അതിന് ഗിന്നസ് റെക്കോര്‍ഡിന്റെ പെരുമ കിട്ടിയതില്‍ സന്തോഷമെന്നും അദ്ദേഹം കുറിച്ചിട്ടു. സാങ്കേതിക വിവരവിപ്ളവം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെ മോഡിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് സര്‍ക്കാര്‍ വെബ്സൈറ്റ് മിഴിതുറന്നിരിക്കുന്നത്. സാങ്കേതിക വിദ്യയില്‍ തികഞ്ഞ ധാരണയും വിശ്വാസവുമുള്ള രാഷ്ട്രനേതാക്കളില്‍ ഒന്നാമനായാണ് മോഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്ത് ഇത്തരമൊരു സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഗുജറാത്തില്‍ തുടക്കമിടാനായതിന്റെ സന്തോഷവും മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് മറച്ചുപിടിക്കുന്നില്ല.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications